ഇന്ത്യ ഹിന്ദുവിന്റേതെന്ന് വിശ്വസിക്കുന്നവര്‍ 10 ശതമാനം; രാമക്ഷേത്രം വിലപോകില്ല; ബിജെപിക്കെതിരെ സര്‍വേ ഫലം
സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും ഇന്ത്യ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നാണ് അഭിപ്രായപ്പെടുന്നത്
ന്യൂഡല്‍ഹി: ഇന്ത്യ മതേതരത്വ രാജ്യമായി നിലനില്‍ക്കണമെന്ന് സി എസ് ഡി എസ് ലോക് നീതി നടത്തിയ പ്രീ പോള്‍ സര്‍വേ ഫലം. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത് ഇന്ത്യ മതേതര രാജ്യമായി നിലനില്‍ക്കണമെന്നാണ്. 19 സംസ്ഥാനങ്ങളില്‍ 100 പാര്‍ലമെന്ററി നിയോജന മണ്ഡലങ്ങളിലാണ് സര്‍വേ നടന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് തോല്‍വിയുണ്ടാകുമെന്ന് വിലയിരുത്തലുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും വിജയമാവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പല സീറ്റുകളിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി. ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സരം കടുപ്പമാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കില്ലെന്നും സര്‍വേയില്‍ പറയുന്നു.
ഇന്ത്യയില്‍ തൊഴിലില്ലായ്മ ഉണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62 ശതമാനമാണ്. പണപ്പെരുപ്പം വര്‍ധിച്ചുവെന്ന് 26 ശതമാനം പേരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അഴിമതിയില്‍ വര്‍ധനവ് ഉണ്ടായെന്ന് 55 ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വര്‍ധിച്ചുവെന്ന് 48 ശതമാനം പറയുമ്പോള്‍ 35 ശതമാനം തകര്‍ച്ച നേരിട്ടുവെന്ന് അഭിപ്രായപ്പെടുന്നു.
സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും ഇന്ത്യ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകള്‍ മാത്രമാണ് ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന അഭിപ്രായം പറഞ്ഞത്.
ഈ സര്‍വേ പ്രകാരം നഗരപ്രദേശങ്ങളിലെ 85 ശഥമാനം ആളുകളും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരില്‍ 83 ശതമാനം ആളുകളും സ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്തവരില്‍ 72 ശതമാനം ആളുകളും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണെന്ന് സര്‍വേ പറയുന്നു.