Maternity leave: വാടകഗര്‍ഭധാരണം; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആറുമാസ അവധി
Six Months Leave for Surrogacy: വാടക ഗര്‍ഭധാരണത്തില്‍ രണ്ടില്‍ താഴെ കുട്ടികളുള്ള വാടക ഗര്‍ഭധാരണം നടത്തുന്ന അമ്മയ്ക്ക് രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കിലും അല്ലെങ്കിലും 180 ദിവസത്തെ പ്രസവാവധി അനുവദിക്കും.
ന്യൂഡല്‍ഹി: വാടകഗര്‍ഭധധാരണത്തിലൂടെ (Surrogacy) കുട്ടികളുണ്ടാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആറുമാസ അവധി ലഭിക്കും. വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവാവധി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 15 ദിവസത്തെ കമ്മീഷനിംഗ് ഫാദറിങ് അവധിയും കമ്മീഷനിംഗ് അമ്മക്ക് ശിശു സംരക്ഷണ അവധിയുമാണ് ലഭിക്കുക. 1972ല്‍ കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ചാണ് അവധി നല്‍കുന്നത്. പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം ജൂണ്‍ 18ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.
Also Read: Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം
വാടക ഗര്‍ഭധാരണത്തില്‍ രണ്ടില്‍ താഴെ കുട്ടികളുള്ള വാടക ഗര്‍ഭധാരണം നടത്തുന്ന അമ്മയ്ക്ക് രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കിലും അല്ലെങ്കിലും 180 ദിവസത്തെ പ്രസവാവധി അനുവദിക്കും. വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ച ഒരു കുട്ടി അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന രണ്ടില്‍ താഴെ കുട്ടികളുള്ള പുരുഷ സര്‍ക്കാര്‍ ജീവനക്കാരില്‍ കമ്മീഷന്‍ ചെയ്യുന്ന പിതാവിന് കുഞ്ഞ് ജനിച്ച ദിവസം മുതല്‍ 6 മാസത്തിനുള്ളില്‍ 15 ദിവസത്തെ അവധി എടുക്കാവുന്നതാണെന്നുമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
വാടകഗര്‍ധാരണത്തിലൂടെ കുഞ്ഞ് ജനിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ അവധികളൊന്നും ലഭിക്കുമായിരുന്നില്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഒരു വനിത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും പുരുഷ ഉദ്യോഗസ്ഥനും അവരുടെ സേവന കാലയളവില്‍ പരമാവധി 730 ദിവസേക്ക് ശിശു സംരക്ഷണ അവധി ലഭിക്കും. മൂത്ത കുട്ടികളെ പരിപാലിക്കുന്നതിനാണ് ഈ അവധി ലഭിക്കുക.