Suresh Gopi: സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗികാതിക്രമം; അന്വേഷണം സുരേഷ് ഗോപി തടയുന്നതായി ആരോപണം

Allegations Against Suresh Gopi on Satyajit Ray Film Institute Assault Case: ക്യാമ്പസിലെ മുന്‍ അധ്യാപകനെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥിയും അസി. പ്രൊഫസറുമായ യുവതിയെ ശാരീരികമായി ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിച്ചു, ജാതീയമായി അധിക്ഷേപിച്ചു എന്നിങ്ങനെയാണ് പരാതിയില്‍ പറയുന്നത്.

Suresh Gopi: സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗികാതിക്രമം; അന്വേഷണം സുരേഷ് ഗോപി തടയുന്നതായി ആരോപണം

സുരേഷ് ഗോപി

Published: 

20 Jan 2025 10:08 AM

കൊല്‍ക്കത്ത: സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ കേസിന്റെ പുനരന്വേഷണം കേന്ദ്രമന്ത്രി സുരേഷ് ഗോപി തടയുന്നതായി ആരോപണം. ലൈംഗികാതിക്രം നേരിട്ട അധ്യാപിക പരാതി നല്‍കിയിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ കൂടിയായ സുരേഷ് ഗോപി തുടരന്വേഷണത്തിന് അനുമതി നല്‍കുന്നില്ലെന്നാണ് ആരോപണം.

അന്വേഷണം പുരോഗമിക്കാത്തതിനെതിരെ അതിജീവിതയും വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ് (വാഷ്) കൂട്ടായ്മയും രംഗത്തെത്തി. കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അതിജീവിതയും സംഘടനകളും ആരോപിക്കുന്നത്.

ക്യാമ്പസിലെ മുന്‍ അധ്യാപകനെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥിയും അസി. പ്രൊഫസറുമായ യുവതിയെ ശാരീരികമായി ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിച്ചു, ജാതീയമായി അധിക്ഷേപിച്ചു എന്നിങ്ങനെയാണ് പരാതിയില്‍ പറയുന്നത്.

അതിജീവിതയുടെ പരാതിയില്‍ പോഷ് നിയമപ്രകാരം അധ്യാപകനെതിരെ ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മറ്റി (ഐസിസി) അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടന്ന് രണ്ടര മാസം പിന്നിട്ടിട്ടും അധ്യാപകനെതിരെ നടപടിയെടുക്കാന്‍ കാലതാമസം വരുത്തിയതായാണ് അതിജീവിത ആരോപിക്കുന്നത്.

ഇതോടെ ലൈംഗികാതിക്രമങ്ങളിലെ അതിജീവിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വാഷിനെ പരാതിക്കാരി സമീപിക്കുകയായിരുന്നു. പോഷ് നിയമപ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനുള്ളില്‍ ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിയമം.

മെയ് ഒന്‍പതിനാണ് അതിജീവിതയായ അധ്യാപിക പരാതി നല്‍കുന്നത്. ഇതിന് പിന്നാലെ ഐസിസി അന്വേഷണം നടത്തുകയും അതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒക്ടോബര്‍ 30ന് സമര്‍പ്പിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവേണിങ് കൗണ്‍സിലിന് മുമ്പാകെയായിരുന്നു ഈ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Also Read: RG Kar Rape Murder Case: അതിക്രൂര കൊലപാതകത്തിന് വധശിക്ഷയോ? കൊൽക്കത്ത കേസിൽ വിധി ഇന്ന്

തുടരന്വേഷണം ആരംഭിക്കണമെങ്കില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതായിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപി അതിന് തയാറാകാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് കുറ്റപത്രത്തില്‍ ഒപ്പിടുന്നതിന് ഇത്രയും കാലതാമസം നേരിടുന്നത്. ലൈംഗികാതിക്രമ കേസുകളില്‍ പോഷ് നിയമവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും അനുസരിച്ചുള്ള നിര്‍ബന്ധിത നടപടിയാണ് അന്വേഷണം പൂര്‍ത്തിയാക്കുക എന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് പരാതി തേച്ചുമായ്ച്ച് കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പരാതിക്കാരി ഭയപ്പെടുന്നതായി വാഷ് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഐസിസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ ആരോപണവിധേയനായ അധ്യാപകന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഐസിസിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Related Stories
RG Kar Verdict : പണമല്ല, നീതിയാണ് വേണ്ടത് ! വിധി കേട്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍; ആര്‍ജി കര്‍ കേസില്‍ കോടതിയില്‍ സംഭവിച്ചത്‌
RG Kar Murder Case: സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകൾ, കൊന്നത് ശ്വാസം മുട്ടിച്ച്; 50 പേര്‍ സാക്ഷികള്‍; രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സം​ഗ കൊലപാതകം
RG Kar Rape Murder Case: അതിധാരുണ കൊലയ്ക്ക് നീതി…; സജ്ഞയ് റോയ്ക്ക് ജീവപര്യന്തം
RG Kar Rape Murder Case: അതിക്രൂര കൊലപാതകത്തിന് വധശിക്ഷയോ? കൊൽക്കത്ത കേസിൽ വിധി ഇന്ന്
Mysterious Disease: അജ്ഞാത രോഗം; ജമ്മു കശ്മീരിൽ മരണം 16 ആയി, വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍