5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Surat Building Collapse : തകർന്നുവീണ കെട്ടിടത്തിനടിയിൽ പെട്ട് മരിച്ചവർ ഏഴായി; കെട്ടിടം അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ

Surat Building Collapse Death Toll : ഗുജറാത്തിലെ സൂറത്തിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. പുലർച്ചെ ആറ് മണിയോടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴാമത്തെ മൃതദേഹം പുറത്തെടുത്തായി അധികൃതർ അറിയിച്ചു. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന കണ്ടെത്തലുമുണ്ട്.

Surat Building Collapse : തകർന്നുവീണ കെട്ടിടത്തിനടിയിൽ പെട്ട് മരിച്ചവർ ഏഴായി; കെട്ടിടം അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ
Surat Building Collapse (Image Courtesy - ANI)
abdul-basith
Abdul Basith | Published: 07 Jul 2024 14:10 PM

ഗുജറാത്തിലെ സൂറത്തിൽ തകർന്നുവീണ് ആറ് നിലക്കെട്ടിടത്തിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം ഏഴായി. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് ഏഴാമത്തെ മൃതദേഹം പുറത്തെടുത്തത്. ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

അപകടത്തിൽ പെട്ട കെട്ടിടം 2017ൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 30 അപ്പാർട്ട്മെൻ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ആകെ അഞ്ച് ഫ്ലാറ്റുകളിൽ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. മാസം 1200 രൂപയായിരുന്നു വാടക. കൂടുതലും ഫാക്ടറി ജോലിക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ ഉറങ്ങിക്കിടക്കെയാണ് അപകടമുണ്ടായത്.

Also Read : Building Collapses : ഗുജറാത്തിൽ ആറ് നിലക്കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന് സംശയം

ഒരു രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനമാണ് ഇവിടെ നടന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കോൺക്രീറ്റ് മുറിച്ചുമാറ്റിയാണ് ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്കെത്തിയത്.

“ഏതാണ് അഞ്ച് ഫ്ലാറ്റുകളിലാണ് ആളുണ്ടായിരുന്നു. പ്രദേശത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ് ഇവരിൽ അധികവും. രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ അടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ കരച്ചിൽ കേട്ടിരുന്നു. കെട്ടിടത്തിൽ താമസിച്ചിരുന്ന പകരും കുടുങ്ങിപ്പോയിട്ടുണ്ട്. വിവരമറിയിച്ചയുടൻ പോലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചു. അവർ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കയക്കുകയും ചെയ്തു.”- സൂറത്ത് കമ്മീഷണർ അനുപം ഗെഹ്ലോട്ട് പറഞ്ഞു.

ദിവസങ്ങളായി നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് സൂറത്തിലെ സച്ചിൻ പാലി പ്രദേശത്തെ കെട്ടിടം തകർന്നുവീണത്. ശനിയാഴ്ച മൂന്ന് മണിയോടെയായിരുന്നു അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി. ഇതിനിടെ ഒരു സ്ത്രീയെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.