5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suraj Revanna Arrest : ലൈംഗികപീഡനക്കേസിൽ സൂരജ് രേവണ്ണയെ ജൂലായ് ഒന്നുവരെ സിഐഡി കസ്റ്റഡിയിൽ വിട്ടു

Suraj Revanna In custody: ഹാസനിലെ അറക്കൽഗുഡ് സ്വദേശിയും ജെഡിഎസ് പ്രവർത്തകനുമായ യുവാവ്‌ നൽകിയ പരാതിയിലായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു 27-കാരന്റെ പരാതി.

Suraj Revanna Arrest : ലൈംഗികപീഡനക്കേസിൽ സൂരജ് രേവണ്ണയെ ജൂലായ് ഒന്നുവരെ സിഐഡി കസ്റ്റഡിയിൽ വിട്ടു
Suraj Revanna.
neethu-vijayan
Neethu Vijayan | Published: 24 Jun 2024 19:47 PM

ബെം​ഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ (Prajwal Revanna) സഹോദരനും ജെഡിഎസ് എംഎൽസിയുമായ സൂരജ് രേവണ്ണയെ (Suraj Revanna) കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കോടതി ഉത്തരവ് പ്രകാരം കർണാടക പോലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ (സിഐഡി) (CID) സംഘത്തിന്റെ കസ്റ്റഡിയിലായിരിക്കും ജൂലൈ ഒന്നുവരെ സൂരജ് രേവണ്ണ. സൂരജിനെ കൂടാതെ സഹോദരൻ പ്രജ്ജ്വൽ രേവണ്ണയേയും ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 14 ദിവസത്തെ കസ്റ്റഡിയിലാണ് പ്രജ്ജ്വലിനെ വിട്ടിരിക്കുന്നത്.

എസ്ഐടി കസ്റ്റയിലായിരുന്ന പ്രജ്ജ്വലിനെ ചൊവ്വാഴ്ചയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിച്ചത്. മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് എസ്ഐടി അറസ്റ്റ് ചെയ്തത്. വിദേശത്തേക്കുകടന്ന പ്രജ്ജ്വൽ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. പ്രജ്ജ്വലിനെതിരെ മൂന്ന് ലൈംഗികപീഡനക്കേസുകളാണുള്ളത്.

ALSO READ: പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് അറസ്റ്റിൽ

ഹാസനിലെ അറക്കൽഗുഡ് സ്വദേശിയും ജെഡിഎസ് പ്രവർത്തകനുമായ യുവാവ്‌ നൽകിയ പരാതിയിലായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ഫാം ഹൗസിൽ ചെന്നപ്പോൾ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു 27-കാരന്റെ പരാതി. പ്രകൃതിവിരുദ്ധ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

എന്നാൽ, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ അനന്തരവനുമായ സൂരജ് രേവണ്ണ (37) ആരോപണം നിഷേധിച്ചിരുന്നു. അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ഇയാൾ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നാണ് സൂരജിൻ്റെ വാദം. സൂരജ് രേവണ്ണയുടെ അടുത്ത അനുയായി ആയ ശിവകുമാറിൻ്റെ പരാതിയിൽ ജെഡി(എസ്) പ്രവർത്തകനെതിരെ വെള്ളിയാഴ്ച പൊലീസ് പണം തട്ടിയതിന് കേസെടുത്തിരുന്നു.

പാർട്ടി പ്രവർത്തകൻ സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്ന് ശിവകുമാർ ആരോപിച്ചിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് രണ്ട് കോടിയായി കുറച്ചെന്നാണ് ആരോപണം. സൂരജിൻ്റെ