5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supreme Court : ‘നിയമത്തിലെ പരിഗണനകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനുള്ളതല്ല’; കുടുംബം വാണിജ്യ സംരംഭമല്ലെന്ന് സുപ്രീം കോടതി

Supreme court womens welfare : സ്ത്രീകൾക്കായുള്ള നിയമപരിരക്ഷ ചൂഷണം ചെയ്യരുതെന്ന് സുപ്രീം കോടതി. ഇത്തരം നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനുള്ളതല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Supreme Court : ‘നിയമത്തിലെ പരിഗണനകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനുള്ളതല്ല’; കുടുംബം വാണിജ്യ സംരംഭമല്ലെന്ന് സുപ്രീം കോടതി
Supreme Court Womens WelfareImage Credit source: PTI
abdul-basith
Abdul Basith | Published: 20 Dec 2024 07:29 AM

നിയമത്തിലെ പരിഗണനകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനുള്ളതല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയാണ് നിയമപരിഗണനകൾ നൽകിയിട്ടുള്ളത്. ഹിന്ദു വിവാഹം പവിത്രമായ ഒന്നാണെന്നും കുടുംബം ഒരു വാണിജ്യ സംരംഭമല്ലെന്നും ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഒരു വിവാഹമോചനവുമായി ബന്ധപ്പെട്ട വിധിയ്ക്കിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

“നിയമത്തിലെ കർക്കശമായ പരിപരിഗണനകൾ അവരുടെ ക്ഷേമത്തിനുള്ളതാണെന്ന് സ്ത്രീകൾ മനസ്സിലാക്കണം. അല്ലാതെ, ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനോ ഉപദ്രവിക്കാനോ നിയന്ത്രിക്കാനോ ഉള്ളതല്ല. ക്രിമിനൽ നിയമത്തിലെ പരിഗണനകൾ സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ്. എന്നാൽ, ചില അവസരങ്ങളിൽ ചിലർ ഈ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നു.”- കോടതി പറഞ്ഞു.

വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് മുൻഭാര്യക്ക് ഭർത്താവ് 12 കോടി രൂപ ജീവനാംശം നൽകണമെന്നും കോടതി വിധിച്ചു. ഒരു മാസത്തിനകം തുക നൽകണം. എന്നാൽ, യുവാതിനെതിരായ പരാതികളിലെ ഗൗരവമേറിയ ആരോപണങ്ങൾ ഇയാളിൽ നിന്ന് പണം നേടിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. അതിന് വേണ്ടിയാണ് യുവതിയും കുടുംബവും ശ്രമിച്ചത്. ചില കേസുകളിൽ ബന്ധുക്കളെയും ഭർത്താവിനെയും വേഗത്തിൽ അറസ്റ്റ് ചെയ്യാൻ പോലീസ് ധൃതികാണിക്കാറുണ്ട്. വൃദ്ധരെയും കിടപ്പുരോഗികളെയുമൊക്കെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കും. ശേഷം കുറ്റകൃത്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവർക്ക് ജാമ്യം നൽകാൻ കോടതികൾ തയ്യാറാവാറുമില്ല എന്നും കോടതി പറഞ്ഞു.

Also Read : Rahul Gandhi: പാർലമെന്റ് വളപ്പിലെ സംഘർഷം: രാഹുൽ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിമാരുടെ പരാതിയിൽ

“ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെപ്പറ്റി ചിലപ്പോഴൊക്കെ അവർ മറന്നുപോകും. ഭർത്താവും ഭാര്യയും തമ്മിലുള്ള ചെറിയ തർക്കങ്ങളങ്ങനെ ഗുരുതരമാവും. അത് ഈഗോയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകളാവും. അങ്ങനെ ഒടുവിൽ ആ വഴക്ക് കോടതിയിലെത്തി വിവാഹമോചനത്തിൽ കലാശിക്കും.”- കോടതി കൂട്ടിച്ചേർത്തു.

വിവാഹിതരായിരുന്ന സമയത്ത് ഭാര്യയും ഭർത്താവും തമ്മിൽ പലതവണ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരുടെയും കുടുംബക്കാർക്കിടയിലും പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വിവാഹബന്ധം ഒരിക്കലും നല്ല നിലയിലായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിന് 5000 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു മുൻഭാര്യയുടെ വാദം. ഇന്ത്യയിലും അമേരിക്കയിലും സ്ഥലങ്ങളും കച്ചവടനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് 500 കോടി രൂപയും വിർജീനിനയിൽ ഒരു വീടും വേണമെന്നും യുവതി വാദിച്ചിരുന്നു. പണം നേടിയെടുക്കാനുള്ള വാദങ്ങളാണ് ഇതെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് 12 കോടി ജീവനാംശം വിധിച്ച് ഉത്തരവായത്.

Latest News