തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ രാംദേവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

നിരുത്തരവാദപരമായ പെരുമാറ്റത്തിനും കോടതി അദ്ദേഹത്തെ വിമർശിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ രാംദേവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

Supreme court

Published: 

16 Apr 2024 12:51 PM

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ രാംദേവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ബാബാ രാംദേവ് “അത്ര നിരപരാധിയല്ല” എന്നാണ് സുപ്രീം കോടതിയുടെ വിമർശനം. നിരുത്തരവാദപരമായ പെരുമാറ്റത്തിനും കോടതി അദ്ദേഹത്തെ വിമർശിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം കേൾക്കൽ ഏപ്രിൽ 23ലേക്ക് മാറ്റി. ബാബാ രാംദേവും ആചാര്യ ബാലകൃഷ്‌ണയും വാദത്തിന് നേരിട്ട് ഹാജരായിരുന്നു.

കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീം കോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനപൂർവം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം.

തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതിയുമായി രം​ഗത്തെത്തിയത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവർ പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് . കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയർത്തിയിരുന്നു.

ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണ്, കോടതിയിൽ ഉറപ്പ് നൽകിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തി, എല്ലാ തലവും ലംഘിച്ചു, കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. വീണ്ടും മറുപടി നൽകാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും രോഷത്തോടെ കോടതി അറിയിച്ചിരുന്നു.

 

 

 

Related Stories
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ