Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Supreme Court Proposes Authority for Surrogate Compensation: ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Updated On: 

12 Sep 2024 07:40 AM

ന്യൂഡൽഹി: വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം എന്ന നിലയിൽ പണം നൽകേണ്ടത് പരിഗണിക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽ നിന്നും നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി പണം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാൻ ആലോചിക്കും. വാടകഗർഭപാത്ര നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗർഭധാരണം രാജ്യത്ത് അനുവദിനീയമല്ല. എന്നാൽ ഗർഭം ധരിക്കുന്ന സ്ത്രീ ചൂഷണത്തിന് ഇരയാകാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, പണം നൽകിയുള്ള വാടകഗർഭധാരണം ഇന്ത്യയിൽ നിയമപരമല്ലെന്ന് അറിയിച്ചു. വാടകഗർഭധാരണ നിയമത്തിലൂടെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് രക്ഷിതാക്കളില്ലാത്ത കുട്ടികളുടെ അവകാശങ്ങളെയാണ്, അല്ലാതെ ദമ്പതിമാരുടെ അവകാശങ്ങളെയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകേണ്ടത് ആവശ്യമാണെന്ന് ഹർജിക്കാരിൽ ചിലർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നകുൽ ദിവാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിയമ പ്രകാരം വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ചികിത്സ ചെലവും, ഇൻഷൂറൻസ് തുകയും നൽകണം എന്ന് മാത്രമാണ് പറയുന്നത്. ഒരു സ്ത്രീക്ക് ഒരിക്കൽ മാത്രമേ വാടകഗർഭധാരണം നടത്താൻ നിയമം അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് നൽകേണ്ട നഷ്ടപരിഹാരം എത്രയാണെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അഡ്വ. മോഹിനി പ്രിയ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കണമെന്നും, ഇരട്ട കുട്ടികൾ ആണെങ്കിൽ കൂടുതൽ തുക നൽകേണ്ടതാണെന്നും അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടത് സർക്കാർ വകുപ്പുകളാണെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ‘സറോഗേറ്റ് ബാങ്ക്’ പോലുള്ള കാര്യങ്ങളും പരിഗണിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. കേസിന്റെ തുടർവാദം നവംബർ 5-ന് നടക്കും.

 

Related Stories
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്