5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി

Supreme Court Pauses Heavy Fine On Rajasthan Government : മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാൻ തയ്യാറാവാതിരുന്ന രാജസ്ഥാൻ സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ച പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. 746 കോടി രൂപയുടെ പിഴയാണ് താത്കാലികമായി തടഞ്ഞത്.

Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
സുപ്രീം കോടതിImage Credit source: PTI
abdul-basith
Abdul Basith | Published: 10 Jan 2025 17:26 PM

മാലിന്യനിർമാർജനത്തിലെ നിബന്ധനകൾ പാലിക്കാതിരുന്നതിനെ തുടർന്ന് രാജസ്ഥാൻ സർക്കാരിന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയാണ് സുപ്രീം കോടതി ഇടപെട്ട് താത്കാലികമായി തടഞ്ഞത്. അഭയ് എസ് ഓകയും കെവി വിശ്വനാഥനും ചേർന്ന ഡിവിഷൻ ബഞ്ചാണ് വാദം കേട്ടത്.

113.10 കോടി രൂപയുടെ പിഴ വിധിച്ചതിനൊപ്പം ദേശീയ ഹരിത ട്രൈബ്യൂണൽ ഗ്രാമവികസന അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും ഷോകോസ് നോട്ടീസ് അയച്ചു എന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ശിവ് മംഗൽ ശർമ കോടതിയെ അറിയിച്ചു. വിധിച്ച ശിക്ഷ ഏകപക്ഷീയമാണെന്നും സംസ്ഥാനം ചെയ്ത മികച്ച കാര്യങ്ങൾ പരിഗണിച്ചില്ലെങ്കിലും അദ്ദേഹം വാദിച്ചു. ഈ തീരുമാനം സംസ്ഥാന സർക്കാരിൽ കനത്ത ആശങ്കയുണ്ടാക്കി. പാരിസ്ഥിതിക നിബന്ധനകൾ പൂർത്തീകരിക്കാൻ സംസ്ഥാനം ഏറെ ശ്രമിക്കുന്നുണ്ട്. 2018 മുതൽ ദ്രവ്യ മാലിന്യ നിർമ്മാർജനത്തിനായി 4712.98 കോടി രൂപയും ഖര മാലിന്യ നിർമ്മാർജനത്തിനായി 2872.07 കോടി രൂപയും സംസ്ഥാനം നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സംസ്ഥാനത്തിൻ്റെ ശ്രമങ്ങളൊക്കെ സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചു. ഇത്ര ഭീമമായ പിഴ വിധിച്ചത് സംസ്ഥാനത്തിൻ്റെ ഇത്തരം ശ്രമങ്ങൾക്ക് തിരിച്ചടിയാവുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് പിഴ താത്കാലികമായി സുപ്രീം കോടതി തടഞ്ഞത്.

Also Read : Maoists in Karnataka: കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് ധനസഹായം; ഏഴരലക്ഷം നൽകും

2024 സെപ്തംബർ 17നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ശിക്ഷ വിധിച്ചത്. മാലിന്യ നിർമ്മാർജനത്തിൻ്റെ കാര്യത്തിൽ സംസ്ഥാനം ചെയ്യുന്നത് നിരുത്തരവാദപരമായ കാര്യങ്ങളാണെന്ന് ഹരിത ട്രൈബ്യൂണൽ പറഞ്ഞു. മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നേരെ സംസ്ഥാനം കണ്ണടയ്ക്കുകയാണ്. ഇത് പൊതുജനങ്ങൾക്ക് വലിയ അപകടമാണ്. ഒപ്പം, പാരിസ്ഥിതികമായ സന്തുലനത്തിനും തിരിച്ചടിയാവുമെന്നും ട്രൈബ്യൂണൽ പറഞ്ഞു. ഒരു ദിവസം 6523 ടൺ മാലിന്യമാണ് സസ്ഥാനത്ത് ഉണ്ടാവുന്നത്. ഇതിൽ വെറും 63.19 ശതമാനം മാത്രമാണ് കൃത്യമായ രീതിയിൽ സംസ്കരിക്കുന്നതെന്നും ഹരിത ട്രൈബ്യൂണൽ പറഞ്ഞിരുന്നു. 2016ലെ മാലിന്യനിർമാർജന നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ രാജസ്ഥാനിലുടനീളം നടക്കുന്നത് വളരെ മോശമായ മാലിന്യനിർമ്മാർജനമാണെന്നും ട്രൈബ്യൂണൽ ആരോപിച്ചു. ഇതിലാണ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് ഭീമമായ പിഴ വിധിച്ചത്.

ഭജൻ ലാൽ ശർമ്മ മുഖ്യമന്ത്രിയായ എൻഡിഎ സർക്കാരാണ് രാജസ്ഥാൻ ഭരിക്കുന്നത്. രാജസ്ഥാൻ്റെ 14ആമത് മുഖ്യമന്ത്രിയാണ് ഭജൻ ലാൽ ശർമ്മ. സങ്കനർ നിയോജകമണ്ഡലത്തിൽ നിന്നാണ് ഭജൻ ലാൽ ശർമ്മ തിരഞ്ഞെടുക്കപ്പെട്ടത്. 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ 200 സീറ്റുകളിൽ 130 സീറ്റും നേടിയാണ് എൻഡിഎ സർക്കാർ അധികാരത്തിലേറിയത്. ഇതിൽ ബിജെപി 119 സീറ്റുകൾ നേടി. പ്രതിപക്ഷ പാർട്ടിയായ യുപിഎ നേടിയത് 70 വോട്ടുകൾ. ഇതിൽ 66 വോട്ടുകളും കോൺഗ്രസാണ് നേടിയത്. വസുദേവ് ദേവ്നാനിയാണ് നിയമസഭാ സ്പീക്കർ. കോൺഗ്രസ് നേതാവ് ടിക റാം ജുല്ലിയാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ്.