5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kolkata Doctor Rape-Murder Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുരക്ഷ ഉറപ്പാക്കാൻ കർമസമിതിയെ നിയോഗിച്ച് സുപ്രീം കോടതി

Kolkata Doctor Rape-Murder Case Supreme Court Verdict: കൊൽക്കത്തയിൽ പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കും ക്ഷേമത്തിനും വിശദമായ നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

Kolkata Doctor Rape-Murder Case: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുരക്ഷ ഉറപ്പാക്കാൻ കർമസമിതിയെ നിയോഗിച്ച് സുപ്രീം കോടതി
(Image Courtesy: Pinterest)
nandha-das
Nandha Das | Updated On: 21 Aug 2024 07:47 AM

ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർമ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. വീണ്ടുമൊരു കൊലപാതകമോ പീഡനമോ നടക്കുന്നത് വരെ നടപടിക്കായി കാത്തിരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കൊൽക്കത്തയിലെ സംഭവം കൈകാര്യം ചെയ്തതിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കും ക്ഷേമത്തിനും വിശദമായ നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

ഇന്ത്യയിൽ ഉടനീളമുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചാണ് സുപ്രീം കോടതി സ്വമേധയാ ഹർജി പരിഗണിച്ചത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവന്നെങ്കിലും അവ പര്യാപ്തമല്ലായെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ പ്രശനങ്ങൾ പരിഹരിക്കാനാണ് കർമ സമിതി രൂപീകരിച്ചത്. നാവികസേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ ആരതി സരിന്റെ അധ്യക്ഷതയിലുള്ള പത്തംഗ സമിതിയെ ആണ് ചുമതല ഏൽപ്പിച്ചത്. വിഷയത്തിൽ കര്‍മ സമിതി മൂന്നാഴ്ചക്കകം ഇടക്കാല റിപ്പോര്‍ട്ടും രണ്ടുമാസത്തിനകം അന്തിമ റിപ്പോര്‍ട്ടും നല്‍കണം. അത്യാഹിത വിഭാഗത്തില്‍ അധിക സുരക്ഷ, ബാഗേജ് സ്ക്രീനിംഗ്, സിസിടിവി ക്യാമറകള്‍, ലിംഗഭേദമില്ലാതെ വിശ്രമയിടങ്ങള്‍, രാത്രി ഗതാഗത സൗകര്യം തുടങ്ങി 13 പരിഗണന വിഷയങ്ങളാണ് കോടതി നിർദേശിച്ചത്.

ALSO READ: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; ചൊവ്വാഴ്ച വാദം കേൾക്കും

ആശുപത്രി ചുമതല കോടതി സിഐഎസ്എഫിന് കൈമാറി. കൊലപാതകം ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ആർ.ജി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഡോ.സന്ദീപ് ഘോഷിനെതിരെ പോലീസ് കേസെടുത്തിരുന്നു. വിഷയത്തിൽ സ്വമേധയാ കേസ് എടുത്തത് വിശ്വാസത്തിലെടുത്തു സമരത്തിലിരിക്കുന്ന ഡോക്ടർമാർ തിരികെ ജോലിക്ക് പ്രവേശിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭ്യർത്ഥിച്ചു.