5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supreme Court: ‘ഇൻ്റർനെറ്റ് കുത്തക ജിയോയ്ക്ക്’; തുക നിയന്ത്രിക്കണമെന്ന് പൊതുതാത്പര്യ ഹർജി: ഇന്ത്യ ഒരു ഫ്രീ മാർക്കറ്റെന്ന് സുപ്രീം കോടതി

Supreme Court - Internet Prices: രാജ്യത്ത് ഇൻ്റർനെറ്റ് തുക നിയന്ത്രിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. രാജ്യത്തെ മാർക്കറ്റ് ഷെയറിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് റിലയൻസ് ജിയോ ആണെന്നും ഇത് നിയന്ത്രിക്കണമെന്നുമായിരുന്നു ആവശ്യം.

Supreme Court: ‘ഇൻ്റർനെറ്റ് കുത്തക ജിയോയ്ക്ക്’; തുക നിയന്ത്രിക്കണമെന്ന് പൊതുതാത്പര്യ ഹർജി: ഇന്ത്യ ഒരു ഫ്രീ മാർക്കറ്റെന്ന് സുപ്രീം കോടതി
സുപ്രീം കോടതിImage Credit source: PTI
abdul-basith
Abdul Basith | Published: 25 Feb 2025 08:11 AM

രാജ്യത്ത് ഇൻ്റർനെറ്റ് തുക നിയന്ത്രിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. ഇന്ത്യ ഒരു ഫ്രീ മാർക്കറ്റാണെന്നും ഇൻ്റർനെറ്റ് തുക നിയന്ത്രിക്കണമെന്ന ഹർജി സ്വീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ചേർന്ന ബെഞ്ചാണ് ഹർജി തള്ളിയത്.

രജത് എന്നയാളാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ജിയോയും റിലയൻസുമാണ് രാജ്യത്തെ മാർക്കറ്റ് ഷെയറിൻ്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് എന്ന് ഇയാൾ നൽകിയ ഹർജിയിൽ പറയുന്നു. രാജ്യത്തിൻ്റെ ആകെ ഇൻ്റർനെറ്റ് മാർക്കറ്റ് ഷെയറിൽ 80 ശതമാനവും ഒരു കമ്പനിയാണ് കൈകാര്യം ചെയ്യുന്നത് എന്നും ഹർജിയിൽ രജത് ആരോപിച്ചു.

എന്നാൽ, ഉപഭോക്താക്കൾക്ക് വേറേയും ഓപ്ഷനുകളുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിരവധി ഓപ്ഷനുകളാണ് ഉപഭോക്താക്കൾക്കുള്ളത്. ബിഎസ്എൻഎലും എംടിഎൻഎലും ഇൻ്റർനെറ്റ് നൽകുന്നുണ്ട്. ഇതൊരു ഫ്രീ മാർക്കറ്റാണ്. കുത്തക ആരോപിക്കുകയാണെങ്കിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിക്കൂ എന്നും സുപ്രീം കോടതി പറഞ്ഞു.

Also Read: PM Narendra Modi: അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹൻലാലിനെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി; പട്ടികയിൽ 10 പേർ

റിലയൻസ് ജിയോ
2007ൽ ആരംഭിച്ച ഇൻഫോടെൽ ബ്രോഡ്ബാൻഡ് സർവീസ് ലിമിറ്റഡിൻ്റെ 95 ശതമാനം ഓഹരികൾ 2010ൽ റിയലൻസ് ഇൻഡസ്ട്രീസ് വാങ്ങി. 2013ലാണ് കമ്പനി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്ന് പേര് മാറ്റിയത്. 2015 അവസാനത്തോടെ രാജ്യം മുഴുവൻ ഇൻ്റർനെറ്റ് സേവനം ആരംഭിക്കുമെന്ന് അക്കൊല്ലം ജൂണിൽ കമ്പനി അറിയിച്ചു. 2016 സെപ്തംബർ അഞ്ചിനാണ് കമ്പനി രാജ്യത്ത് 4ജി സേവനങ്ങൾ ആരംഭിച്ചത്. ഡിസംബർ 31 വരെ സൗജന്യ ഡേറ്റയും വോയിസ് കോളുകളും നൽകിയാണ് കമ്പനി ഉപഭോക്താക്കളെ ആകർഷിച്ചത്. പിന്നീട് ഈ സൗജന്യ സേവനം 2017 മാർച്ച് 31 വരെ നീട്ടി.

2022 ഒക്ടോബർ അഞ്ചിന് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു. 2023 മാർച്ചിൽ രാജ്യത്തുടനീളം 365 നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ വ്യാപിച്ചു. അക്കൊല്ലം ഏപ്രിൽ ആയപ്പോഴേക്കും ഇത് 2500ലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു. നിലവിൽ ഇൻ്റർനെറ്റ് കൂടാതെ ജിയോഫൈബർ എന്ന പേരിൽ ബ്രോഡ്ബാൻഡ് സൗകര്യങ്ങളും കമ്പനി ആരംഭിച്ചു. അടുത്തിടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെ വാങ്ങിയ ജിയോ രാജ്യത്തെ സ്ട്രീമിങ് കുത്തകയും സ്വന്തമാക്കി. നിലവിൽ രാജ്യത്തെ ഏറ്റവും ബ്രഹത്തായ ഉള്ളടക്കമാണ് ജിയോഹോട്ട്സ്റ്റാറിൽ ഉള്ളത്.