Subramanian Swamy: മോദിയുടെ നേതൃത്വത്തില്‍ ബിജെപി ടൈറ്റാനിക് പോലെ മുങ്ങിത്താഴും; ബിജെപി നേതാവ്
Subramanian Swamy Against Modi: ക്രെഡിറ്റ് തട്ടിയെടുക്കുന്നത് മോശം സ്വഭാവമാണ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വിനാശകരമാണ്. ജനാധിപത്യത്തില്‍ ആര്‍ക്കും ജനങ്ങളെ നിസാരമായി കാണാനാകില്ലെന്നും സുബ്രഹ്‌മണ്യ സ്വാമി പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമി. മോദി ഇനിയും നേതൃസ്ഥാനത്ത് തുടര്‍ന്നാല്‍ ബിജെപി ടൈറ്റാനിക് പോലെ മുങ്ങിത്താഴുമെന്നാണ് അദ്ദേഹം പറഞ്ഞത്. എക്‌സിലൂടെയാണ് അദ്ദേഹം മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതികരണം.
If we in BJP want to see our party sink like the Titantic Ship then Modi is the best to command.By-Election results show BJP is cracking up to sink forever.
— Subramanian Swamy (@Swamy39) July 15, 2024
ടൈറ്റാനിക് കപ്പല്‍ പോലെ നമ്മുടെ പാര്‍ട്ടി മുങ്ങുന്നത് കാണാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയാണ് നേതൃനിരയില്‍ തുടരാന്‍ ഏറ്റവും യോഗ്യനെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇതിന് മുമ്പും സുബ്രഹ്‌മണ്യ സ്വാമി മോദിക്കും അമിത് ഷാക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ നേരത്തെ ജൂണ്‍ 25നെ ഭരണഘടനാ കൊലപാതക ദിനമായി പ്രഖ്യാപിച്ചപ്പോള്‍ ഇതിനെയും സുബ്രഹ്‌മണ്യ സ്വാമി വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് എന്ത് സംഭാവനയാണ് മോദിയും അമിത് ഷായും നല്‍കിയതെന്നാണ് അദ്ദേഹം ചോദിച്ചത്.
Also Read: Adani Hindenburg Case: അദാനി ഹിൻഡൻബെർഗ് കേസ്; പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
മാത്രമല്ല, ക്രെഡിറ്റ് തട്ടിയെടുക്കുന്നത് മോശം സ്വഭാവമാണ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വിനാശകരമാണ്. ജനാധിപത്യത്തില്‍ ആര്‍ക്കും ജനങ്ങളെ നിസാരമായി കാണാനാകില്ലെന്നും സുബ്രഹ്‌മണ്യ സ്വാമി പറഞ്ഞിരുന്നു.
അതേസമയം. 1975 ജൂണ്‍ 25നായിരുന്നു ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അധികാര ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയായി മാറി.
Also Read: Maharashtra Rain: മഴക്കെടുതി…; മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരാളെ നദിയിൽ കാണാതായി, വീഡിയോ
അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂണ്‍ 25 സംവിധാന്‍ ഹത്യാ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും ഇത്തരം അധികാര ദുര്‍വിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യന്‍ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ എക്‌സിലൂടെ പറഞ്ഞിരുന്നു.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ ഇന്ത്യ സഖ്യത്തിന്റെ ആധിപത്യം നേടുകയായിരുന്നു. എന്‍ഡിഎ രണ്ട് സീറ്റില്‍ മാത്രം ഒതുങ്ങി.
പശ്ചിമ ബംഗാള്‍- 4, ഹിമാചല്‍ പ്രദേശ്- 3, ഉത്തരാഖണ്ഡ്- 2, ബിഹാര്‍- 1, മധ്യപ്രദേശ്- 1, പഞ്ചാബ്- 1, തമിഴ്‌നാട്-1 എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.