Firecracker Bomb: അധ്യാപിക ശകാരിച്ചു; കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍

Firecracker Bomb Attack in Haryana: യൂട്യൂബ് നോക്കിയാണ് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നരേഷ് മേത്ത പറഞ്ഞു.

Firecracker Bomb: അധ്യാപിക ശകാരിച്ചു; കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍

ബോംബ് വെച്ച കസേരയും പരിക്കേറ്റ അധ്യാപികയും (Image Credits: Social Media)

Published: 

17 Nov 2024 18:08 PM

ചണ്ഡീഗഡ്: അധ്യാപികയുടെ കസേരയില്‍ ബോംബ് വെച്ച് വിദ്യാര്‍ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പടക്കങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ ബോംബുണ്ടാക്കിയത്. അധ്യാപിക കസേരയില്‍ ഇരുന്ന ഉടനെ വിദ്യാര്‍ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്കബോംബ് പൊട്ടിക്കുകയായിരുന്നു.

അധ്യാപിക ക്ലാസിലേക്ക് എത്തുന്നതിന് മുമ്പായി വിദ്യാര്‍ഥികള്‍ കസേരയില്‍ പടക്ക ബോംബ് വെച്ചു. ക്ലാസിലെത്തിയ അധ്യാപിക കസേരയിലിരുന്നതോടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥികളാണ് അധ്യാപികയോട് ഇത്തരത്തില്‍ പെരുമാറിയത്.

പടക്കം പൊട്ടിയതോടെ കസേരയില്‍ നിന്ന് വീണ അധ്യാപികയ്ക്ക് പരിക്കേല്‍ക്കും ചെയ്തു. സ്‌കൂളിലെ സയന്‍സ് അധ്യാപികയാണ് ഇവര്‍. സംഭവത്തില്‍ പതിമൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥികളെ ശകാരിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് പടക്കബോംബുകള്‍ നിര്‍മിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Also Read: Trinamool Councilor Murder Attempt: തൃണമൂൽ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; വെടി പൊട്ടിയില്ല, ദൃശ്യങ്ങൾ പുറത്ത്

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്ത് മീറ്റിങ് വിളിച്ചുചേര്‍ത്തു. ശേഷം അധ്യാപികയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ക്ഷമാപണം എഴുതിവാങ്ങുകയും ചെയ്തു. ആകെ പതിനഞ്ച് വിദ്യാര്‍ഥികളാണ് ക്ലാസില്‍ ഉള്ളത്. അതില്‍ പതിമൂന്ന് പേരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

യൂട്യൂബ് നോക്കിയാണ് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നും പ്രാങ്ക് ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ നരേഷ് മേത്ത പറഞ്ഞു.

Related Stories
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു