Firecracker ban in India: ഇവിടെ ദീപാവലിക്ക് പടക്കം അനുവദിക്കില്ല; രാജ്യത്തെ പടക്ക നിയന്ത്രണമുള്ള സംസ്ഥാനങ്ങൾ ഇവ

Diwali 2024, Regulations on firecracker usage: മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ നിയമത്താൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളും നഗരങ്ങളും ഇവയാണ്.

Firecracker ban in India: ഇവിടെ ദീപാവലിക്ക് പടക്കം അനുവദിക്കില്ല; രാജ്യത്തെ പടക്ക നിയന്ത്രണമുള്ള സംസ്ഥാനങ്ങൾ ഇവ

പ്രതീകാത്മകചിത്രം (Credits: PTI)

Published: 

29 Oct 2024 15:36 PM

ന്യൂഡൽഹി: ദീപാവലി അടുത്തതോടെ പടക്കങ്ങളും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് പ്രധാന ചർച്ചാ വിഷയം. ഡൽഹിയിലും മറ്റും ദീപാവലിയ്ക്ക് മുമ്പേ തന്നെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ നിയമത്താൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളും നഗരങ്ങളും ഇവയാണ്.

 

ബീഹാർ

ബീഹാറിൽ, പ്രധാന നഗരങ്ങളായ പട്‌ന, ഗയ, മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ ​ഗ്രീൻ ക്രാക്കർ ഉൾപ്പെടെ എല്ലാത്തരം പടക്കങ്ങൾക്കും പൂർണ്ണ നിരോധനം അധികാരികൾ നടപ്പാക്കിയിട്ടുണ്ട്.

 

മഹാരാഷ്ട്ര

ഗ്രീൻ ക്രാക്കറുകൾക്ക് മാത്രമേ മഹാരാഷ്ട്രയിലും അനുവദിക്കൂ. ഇതൊക്കെയാണെങ്കിലും, കുറഞ്ഞ നിയന്ത്രണങ്ങളുള്ള ഇവിടെ അനധികൃത പടക്ക വിൽപ്പന നടക്കുന്നുണ്ട്. ഇത് തടയാൻ അധികൃതർ നിരീക്ഷണം ശക്തമാക്കുകയാണ് അധികൃതർ.

 

കർണാടക

കർണാടകയിൽ , ദീപാവലി സമയത്ത് ​ഗ്രീൻ പടക്കങ്ങൾ മാത്രം ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഔപചാരികമായ നിരോധനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, രാത്രി 8 മണിക്കും 10 മണിക്കും ഇടയിലുള്ള പ്രത്യേക സമയങ്ങളിൽ പടക്കങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ പരിസ്ഥിതി മന്ത്രി നിർദ്ദേശിച്ചു.

ALSO READ – ദീപാവലിയിൽ കുറയുന്ന വർഷങ്ങളുടെ ആയുസ്സ്

ഡൽഹി

ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം കടുക്കുന്ന ഡൽഹിയിൽ മലിനീകരണ നിയന്ത്രണ സമിതി (DPCC) 2025 ജനുവരി 1 വരെ പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഓൺലൈൻ വിൽപ്പനയും ഉൾപ്പെടുന്നു. പരിമിതമായ സമയങ്ങളിൽ ദോഷകരമല്ലാത്ത ‘ഗ്രീൻ ക്രാക്കറുകൾ’ മാത്രമേ അനുവദിക്കൂ. ദീപാവലിയിൽ രാത്രി 8 മുതൽ രാത്രി 10 വരെ ​ഗ്രീൻ പടക്കങ്ങൾ ഉപയോ​ഗിക്കാം. കൂടാതെ ഗുരുപുരാബ്, ക്രിസ്മസ്, പുതുവത്സരം എന്നിവയ്‌ക്കും ഈ സമയക്രമീകരണം ഉണ്ട്.

 

പഞ്ചാബ്

പഞ്ചാബിൽ നിയന്ത്രിത പടക്ക ഉപയോഗമാണ് ഉള്ളത്. സുപ്രീം കോടതിയുടെയും എൻജിടിയുടെയും നിർദേശങ്ങളെ തുടർന്നാണ് പഞ്ചാബ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ദീപാവലി, ഗുർപുരാബ്, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ഉത്സവങ്ങളിൽ പടക്കം ഉപയോഗം നിശ്ചിത സമയങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

 

ഹരിയാന

ഡൽഹിക്ക് സമാനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഉള്ളത്. ദീപാവലി പോലുള്ള പ്രത്യേക സമയങ്ങളിൽ ഗ്രീൻ ക്രാക്കറുകൾ അനുവദനീയമാണ്, വായു ഗുണനിലവാരത്തിന് മുൻഗണന നൽകിക്കൊണ്ട് പരിമിതമായ ആഘോഷങ്ങൾ അനുവദിക്കും.

 

തമിഴ്നാട്

രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാൻ പാടുള്ളൂവെന്ന് തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. മലിനീകരണം കുറഞ്ഞതും ശബ്ദം കുറഞ്ഞതുമായ ഗ്രീൻ പടക്കങ്ങൾ തിരഞ്ഞെടുക്കാനും പൊതുസ്ഥലങ്ങളിൽ കമ്മ്യൂണിറ്റി പടക്ക പ്രദർശനങ്ങൾ സംഘടിപ്പിക്കാനും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിവാസികളോട് അഭ്യർത്ഥിച്ചു.

 

പശ്ചിമ ബംഗാൾ

എൻജിടി നിർദ്ദേശങ്ങൾ പാലിച്ച് സാക്ഷ്യപ്പെടുത്തിയ ഗ്രീൻ ക്രാക്കറുകൾ മാത്രമേ ഇവിടെ അനുവദിക്കൂ. കൊൽക്കത്തയിൽ ദീപാവലി ദിനത്തിൽ രാത്രി 8 മണി മുതൽ 10 മണി വരെ ഇവിടെത്തെ താമസക്കാർക്ക് പടക്കം പൊട്ടിക്കാം.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ