Gautam Adani: മുംബൈ തെരുവിൽ ‘ചാട്ട് മസാല’ വിറ്റ് ഗൗതം അദാനി? എന്റമ്മോ എന്തൊരു സാമ്യം; വിഡിയോ വൈറൽ
Gautam Adani look-alike: അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ചാട്ട് മസാല വിൽക്കുന്ന കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗൗതം അദാനിയുടെ സഹോദരൻ എന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വിഡിയോ പ്രചരിക്കുന്നത്.

പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുമായി അസാധ്യ രൂപ സാദൃശ്യമുള്ള കച്ചവടക്കാരനെ കണ്ടെത്തി സോഷ്യൽ മീഡിയ. അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ചാട്ട് മസാല വിൽക്കുന്ന കച്ചവടക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗൗതം അദാനിയുടെ സഹോദരൻ എന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വിഡിയോ പ്രചരിക്കുന്നത്.
ജീത് ഷാ എന്ന വ്യക്തിയാണ് എക്സിൽ ഈ വിഡിയോ പങ്ക് വച്ചിരിക്കുന്നത്.’ ഗൗതം അദാനി ഒരു കോടീശ്വരനാണ്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ, അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ചാട്ട് വിൽക്കുന്നു, അദ്ദേഹത്തിന്റെ സഹോദരനിൽ നിന്ന് ഒരു സഹായവും കിട്ടുന്നില്ല, ദു:ഖകരം’ എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ച വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിഡിയോ
Gautam Adani’s brother sells chaat near Andheri railway station, while Gautam is a billionaire. Yet, he gets no help from his brother. Sad. pic.twitter.com/RR33GbMbsl
— Jeet Shah (@MostlyMomentum_) March 19, 2025
സത്യത്തിൽ ഇയാൾ ഗൗതം അദാനിയുടെ സഹോദരനാണോ എന്ന സംശയം ചിലരിൽ ഉണ്ടായി. അതേസമയം AI ഉപകരണമായ ഗ്രോക്ക് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തി. വിൽപ്പനക്കാരന് ഗൗതം അദാനിയുമായി ബന്ധമില്ലെന്നും രൂപസാദൃശ്യം മാത്രമാണുള്ളതെന്നും ഗ്രോക്ക് പറഞ്ഞു.
@MostlyMomentum_ @grok Claim ki Gautam Adani ka bhai Andheri station ke paas chaat bechta hai, shayad jhooth hai—koi solid proof nahi mila. Research se pata chala Adani ke bhai family business mein involved hain, na ki street vending mein. X post mein mazaak aur shak dono dikhta… pic.twitter.com/XyqhDlzii5
— Grok (@grok) March 20, 2025
ഈയിടെ എലോൺ മസ്കിനോട് സാമ്യമുള്ള ഒരു പാകിസ്താൻ പൗരന്റെ വിഡിയോയും വൈറലായിരുന്നു. മസ്കിനോടുള്ള അസാധാരണമായ സാമ്യം കൊണ്ടാണ് പാകിസ്താൻകാരൻ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.