AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dalit Groom Pelted: കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വരന് നേരെ കല്ലേറ്; മൂന്ന് പേർക്കെതിരെ കേസ്, വിഡിയോ

Dalit Groom Pelted: മധ്യപ്രദേശിലെ ടികം​ഗർഹ് ജില്ലയിലെ മോഖ്ര ​ഗ്രാമത്തിലാണ് സംഭവം. ഭാന്‍ കന്‍വാര്‍ രാജ പര്‍മാര്‍ എന്ന സ്ത്രീയാണ് ആദ്യം കല്ലെറിഞ്ഞത്. വരനെയും സംഘത്തെയും ഉപദ്രവിക്കുന്നതും താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് അപമാനിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Dalit Groom Pelted: കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വരന് നേരെ കല്ലേറ്; മൂന്ന് പേർക്കെതിരെ കേസ്, വിഡിയോ
nithya
Nithya Vinu | Published: 27 Apr 2025 21:15 PM

വിവാഹഘോഷയാത്രക്കിടെ കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വിഭാ​ഗത്തിൽപ്പെട്ട വരന് നേരെ കല്ലേറ്. ജിതേന്ദ്ര അഹിര്‍വാര്‍ എന്ന ദളിത് യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി ബഡാഗാവ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് നരേന്ദ്ര വെര്‍മ പറഞ്ഞു.

മധ്യപ്രദേശിലെ ടികം​ഗർഹ് ജില്ലയിലെ മോഖ്ര ​ഗ്രാമത്തിലാണ് സംഭവം. ഭാന്‍ കന്‍വാര്‍ രാജ പര്‍മാര്‍ എന്ന സ്ത്രീയാണ് ആദ്യം കല്ലെറിഞ്ഞത്. തുടര്‍ന്ന് സൂര്യ പാല്‍, ദ്രിഗ് പാല്‍ എന്നിവര്‍ കൂടി രംഗത്തെത്തി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം അശ്ശീല പെരുമാറ്റം, ആക്രമണം, തടഞ്ഞ് വയ്ക്കൽ, ഭീഷണി എന്നിവയ്ക്കൊപ്പം പട്ടിക ജാതി, പട്ടിക വർ​ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

വരന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വരനെയും സംഘത്തെയും ഉപദ്രവിക്കുന്നതും താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് അപമാനിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. താഴ്ന്ന ജാതിക്കാരന് എങ്ങനെ കുതിരയെ ഓടിക്കാൻ കഴിയുമെന്നും ചോദിക്കുന്നുണ്ട്. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു.

റോഡിലൂടെ പോവുമ്പോള്‍ മൂന്നുപേര്‍ കല്ലെറിയുകയായിരുന്നുവെന്ന് ജിതേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു. കുതിരപ്പുറത്ത് നിന്നിറങ്ങി ന​ഗ്നപാദനായി നടക്കാൻ ആവശ്യപ്പെട്ടു. അവരുടെ വീടുകൾക്ക് സമീപത്ത് പോലും ചെരിപ്പുകൾ ധരിക്കരുതെന്നും പറഞ്ഞതായി ജിതേന്ദ്ര പറഞ്ഞു.