Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം, നിരവധി പേർക്ക് പരിക്ക്

Stampede ​In Tirupati temple: നാളെ രാവിലെ മുതൽ ടോക്കൺ വൈകുണ്ഠ ദ്വാര ദർശനത്തിനായി ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങൾ തിരുമല തിരുപ്പതിയിൽ ഒരുക്കിയിട്ടുണ്ട്. ടോക്കൺ വാങ്ങുന്നതിനായി ഇന്ന് വൈകുന്നേരം മുതൽ തന്നെ ഭക്തജനങ്ങൾ വരിനിൽക്കുന്നുണ്ടായിരുന്നു. അലിപ്പിരി, ശ്രീനിവാസം, സത്യനാരായണപുരം, പത്മാവതിപുരം എന്നിവിടങ്ങളിലാണ് ഭക്തർക്ക് വരി നിൽക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഭക്തജനത്തിരക്ക് കാരണം വരിയിൽ വലിയ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു.

Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം, നിരവധി പേർക്ക് പരിക്ക്

തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കും തിരക്കും.

Updated On: 

08 Jan 2025 23:20 PM

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരച്ചവരുടെ എണ്ണം ആറായി. അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. തിരുമലയിലെ വൈകുണ്ഠ ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ദർശനത്തിനെത്തിയ ഭക്തർക്ക് ടോക്കണ്‍ വിതരണ ചെയ്യുന്ന കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തിൽ നിരവധിപേര‍ക്ക് പരിക്കേർക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സേലം സ്വദേശിയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

നാളെ രാവിലെ മുതൽ ടോക്കൺ വൈകുണ്ഠ ദ്വാര ദർശനത്തിനായി ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങൾ തിരുമല തിരുപ്പതിയിൽ ഒരുക്കിയിട്ടുണ്ട്. ടോക്കൺ വാങ്ങുന്നതിനായി ഇന്ന് വൈകുന്നേരം മുതൽ തന്നെ ഭക്തജനങ്ങൾ വരിനിൽക്കുന്നുണ്ടായിരുന്നു. അലിപ്പിരി, ശ്രീനിവാസം, സത്യനാരായണപുരം, പത്മാവതിപുരം എന്നിവിടങ്ങളിലാണ് ഭക്തർക്ക് വരി നിൽക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഭക്തജനത്തിരക്ക് കാരണം വരിയിൽ വലിയ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു.

തിരുപ്പതിയിലെ 9 കേന്ദ്രങ്ങളിലായി 94 കൗണ്ടറുകൾ വഴിയാണ് വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടോക്കൺ വിതരണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഭക്തജനങ്ങളുടെ പെട്ടെന്നുള്ള തിരക്കാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

ജനുവരി 10, 11, 12 തീയതികളിൽ വൈകുണ്ഠ ഏകാദശി ദർശനത്തിൻ്റെ ആദ്യ മൂന്ന് ദിവസങ്ങളിലേക്കുള്ള ടോക്കണുകൾ വ്യാഴാഴ്ച പുലർച്ചെ മുതൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 1.20 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ബാക്കി ദിവസങ്ങളിൽ തിരുപ്പതിയിലെ വിഷ്ണു നിവാസം, ശ്രീനിവാസം, ഭൂദേവി കോംപ്ലക്‌സുകളിലാണ് ടിക്കറ്റ് നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ