5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tunnel Collapses In Telangana: തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; 30ഓളം പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം

Srisailam Left Bank Canal Tunnel Collapses in Telangana: നാഗരകുർണൂൽ ജില്ലയിലെ അംറാബാദിൽ സ്ഥിതി ചെയ്യുന്ന തുരങ്കമാണ് തകർന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

Tunnel Collapses In Telangana: തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; 30ഓളം പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം
നിർമാണത്തിലിരിക്കെ തകർന്ന തുരങ്കംImage Credit source: X
nandha-das
Nandha Das | Updated On: 22 Feb 2025 16:13 PM

ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തുരങ്കം തകർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിയതായി വിവരം. ശ്രീലൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. തൊഴിലാളികൾ ചോർച്ച പരിഹരിക്കാൻ അകത്ത് കയറിയപ്പോഴാണ് തുരങ്കം തകർന്നത്. 30ഓളം പേർ ഉള്ളിൽ കുടുങ്ങി കിടക്കുന്നതായി പോലീസിനെ ഉദ്ദരിച്ച് എൻടിവി റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ശനിയാഴ്ച രാവിലെയാണ് സംഭവം. നാഗരകുർണൂൽ ജില്ലയിലെ അംറാബാദിൽ സ്ഥിതി ചെയ്യുന്ന തുരങ്കമാണ് തകർന്നത്. കുറച്ച് നാളായി അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാല് ദിവസം മുൻപാണ് തുറന്നത്. ജലസേചന പദ്ധതി ഏറ്റെടുത്ത കമ്പനിയുടെ രണ്ട് രക്ഷാപ്രവർത്തകർ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തുരങ്കത്തിലേക്ക് പോയിട്ടുണ്ടെന്ന് എസ്പി ഗെയ്ക്‌വാദ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്നും എസ്പി വ്യക്തമാക്കി.

ALSO READ: കാമുകിമാരെ കുംഭമേളയ്ക്ക് കൊണ്ടുപോകാൻ നാടുമുഴുവൻ കവർച്ച; ഒടുവിൽ പോലീസ് പിടിയിൽ

സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. ടണലില്‍ കുടുങ്ങി കിടക്കുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവിട്ടില്ല. ജില്ലാ കളക്ടര്‍, ഫയര്‍ഫോഴ്‌സ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരോട് അടിയന്തിരമായി സ്ഥലത്തെത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര കൽക്കരി മ​ന്ത്രി ജി കിഷൻ റെഡ്ഡിയും അപകടം സംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട് എന്നാണ് വിവരം.