PM Narendra Modi: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’

PM Narendra Modi: ഇന്ത്യ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ മഹത്തരമായ ശ്രമങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് ബഹുമതി നൽകി ആദരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിദേശ രാജ്യം നൽകുന്ന 22-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.

PM Narendra Modi: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ

നരേന്ദ്ര മോദി, അനുരകുമാര ദിസനായകേ

nithya
Published: 

05 Apr 2025 14:13 PM

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ശ്രീലങ്കൻ സർക്കാർ. രാഷ്ട്രതലവന്മാർക്കും ​ഗവൺമെന്റ്സ മേധാവികൾക്കും നൽകുന്ന മിത്ര വിഭൂഷണ ബഹുമതിയാണ് ശ്രീലങ്ക നൽകിയത്. ഇന്ത്യ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ മഹത്തരമായ ശ്രമങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് ബഹുമതി നൽകി ആദരിച്ചത്.

കൊളംബോയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായകേയാണ് ബഹുമതി സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ വളരെ അടുത്ത സുഹൃദ്ബന്ധമാണുള്ളതെന്നും ചരിത്രപരവും മതപരവും സാംസ്കാരികപരവുമായ ബന്ധം പുലർത്തുന്ന അയൽരാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയുമെന്നും പ്രധാനമന്ത്രിക്ക് ബഹുമതി നൽകി ആദരിച്ച ശേഷം പ്രസിഡന്റ് ദിസ്സനായകെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിദേശ രാജ്യം നൽകുന്ന 22-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.

മിത്ര വിഭൂഷണ

രാഷ്ട്രതലവന്മാർക്കും ​ഗവൺമെന്റ്സ മേധാവികൾക്കും നൽകുന്ന ശ്രീലങ്കയുടെ പരമോന്നത ബഹുമതിയാണ് മിത്ര വിഭൂഷണ. ഇരു രാജ്യങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളെ രൂപപ്പെടുത്തിയ ബുദ്ധമത പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന “ധർമ്മ ചക്രം” ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ അരി കറ്റകൾ കൊണ്ട് അലങ്കരിച്ച ഒരു ആചാരപരമായ കലം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന നവ രത്നങ്ങളും മിത്ര വിഭൂഷണയിലുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള കാലാതീതമായ ബന്ധത്തിന്റെ പ്രതീകമായി സൂര്യനെയും ചന്ദ്രനെയും ആലേഖനം ചെയ്തിട്ടുമുണ്ട്.

Related Stories
Operation Sindoor: ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; മസൂദ് അസർ എന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ
Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്
Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി
Weapons Of India: കരുത്തിലും ആയുധശേഖരത്തിലും ഇന്ത്യ മുന്നില്‍ തന്നെ; പട നയിക്കുന്നവര്‍ ഇവരെല്ലാം
Major Indian Military Operations: സർജിക്കൽ സ്ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും; ഇന്ത്യയുടെ നിർണായക സൈനീക ഓപ്പറേഷനുകൾ
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; ‘ഇത് അഭിമാന നിമിഷം, പാക്കിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടി’; സേനയെ അഭിനന്ദിച്ച് മോദി
മുഖക്കുരു മാറാൻ കഴിക്കാം ഡ്രാഗൺ ഫ്രൂട്ട്
ഈ ഭക്ഷണങ്ങള്‍ കരളിനെ നശിപ്പിക്കും
സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ എങ്ങനെ ചേരാം?
ഇന്ത്യയുടെ മോക്ക് ഡ്രില്‍ ചരിത്രം ഇതുവരെ