5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Easter Special Train Schedule: ഈസ്റ്ററിന് തിരക്കില്ലാതെ നാട്ടിലെത്താം; കൊല്ലം, മംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

Easter Special Train Schedule: ബെം​ഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് നാളെയും ( ഏപ്രിൽ17 ) 19നും കൊല്ലത്ത് നിന്ന് തിരിച്ച് 18നും 20നുമാണ് പ്രത്യേക സർവീസുള്ളത്. റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

Easter Special Train Schedule: ഈസ്റ്ററിന് തിരക്കില്ലാതെ നാട്ടിലെത്താം; കൊല്ലം, മംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Pinterest
nithya
Nithya Vinu | Published: 16 Apr 2025 11:53 AM

ദു:വെള്ളി, ഈസ്റ്റർ അവധി പ്രമാണിച്ച് കൊല്ലം, മം​ഗളൂരു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെം​ഗളൂരുവിൽ നിന്നുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകളുള്ളത്. സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

ബെം​ഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് നാളെയും ( ഏപ്രിൽ17 ) 19നും കൊല്ലത്ത് നിന്ന് തിരിച്ച് 18നും 20നുമാണ് പ്രത്യേക സർവീസുള്ളത്. ഏപ്രിൽ 17ന് ( നാളെ ) ബെം​ഗളൂരുവിൽ നിന്ന് പാലക്കാട് വഴി മം​ഗളൂരുവിലേക്കും തിരിച്ച് ബെം​ഗളൂരുവിലേക്ക് 20നുമാണ് സർവീസ്.

കൊല്ലം-എസ്എംവിറ്റി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06577)

ഏപ്രിൽ 17 (വ്യാഴം) വൈകിട്ട് 3.50 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന കൊല്ലം-എസ്എംവിറ്റി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06577), വെള്ളിയാഴ്ച രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. ഒരു എസിടു ടയർ, ഒരു എസി ത്രിടയർ, 8 സ്ലീപ്പർ കോച്ചുകളുണ്ട്. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ സ്റ്റോപ്പുകളാണുള്ളത്.

ALSO READ: ബ്ലിങ്കിറ്റുമായി സഹകരണം; ഇനി എയർടെൽ സിം കാർഡുകൾ 10 മിനിട്ടിനകം വീടുകളിലെത്തും

കൊല്ലം – ബയ്യപ്പനഹള്ളി ടെർമിനൽ സ്പെഷ്യൽ (06578) 

കൊല്ലത്തുനിന്നും വെള്ളിയാഴ്ച രാവിലെ 10.45-ന് തുടങ്ങുന്ന ട്രെയിൻ (06578)  ശനിയാഴ്ച 1.30-ന് ബെംഗളൂരുവിൽ എത്തും.

കൂടാതെ, ബംഗളുരുവിൽ നിന്ന് ഏപ്രിൽ 19 ശനിയാഴ്ച 15.50 ന് പുറപ്പെടുന്ന എസ്എംവിറ്റി ബെംഗളൂരു-കൊല്ലം എക്സ് പ്രെസ്സ് സ്പെഷ്യൽ ട്രെയിൻ (06585) ഞായറാഴ്ച 6.20-ന് കൊല്ലത്ത് എത്തിച്ചേരും.

കൊല്ലത്ത് നിന്നും ഏപ്രിൽ 20 (ഞായറാഴ്ച) 5.50-ന് ആരംഭിക്കുന്ന എക്സ്പ്രസ്സ് ട്രെയിൻ (06586) തിങ്കളാഴ്ച 8.35-ന് ബെംഗളൂരുവിൽ എത്തുന്നതാണ്.

ബയ്യപ്പനഹള്ളി – മംഗളൂരു സ്പെഷൽ ട്രെയിൻ (06579)

നാളെ രാത്രി 11.55ന് ബയ്യപ്പനഹള്ളിയിൽനിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4ന് മംഗളൂരുവിലെത്തും. ഒരു എസി ഫസ്റ്റ് ക്ലാസ്, 2 എസി ടു യർ, 4 എസി ത്രി ടയർ, 7 സ്ലീപ്പർ, 4 ജനറൽ കോച്ചുകളാണ് ഉള്ളത്. കെആർ പുരം, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്.

മംഗളൂരു – ബയ്യപ്പനഹള്ളി സ്പെഷൽ (06580)

ഏപ്രിൽ 20ന് ഉച്ചകഴിഞ്ഞ് 2.10ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു – ബയ്യപ്പനഹള്ളി സ്പെഷൽ (06580) ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.30 ന് ബെംഗളൂരുവിലെത്തും.