Sam Pitroda again triggers controversy: ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയും വടക്കുകിഴക്കൻ ജനത ചൈനക്കാരെപ്പോലെയുമാണ് – സാം പിത്രോദ
ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയും പ്രസ്ഥാവന പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. രാജ്യത്തിന്റെ നോർത് ഈസ്റ്റിലുള്ളവർ ചൈനക്കാരെപ്പോലെയാണെന്നും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനായ സാം പിത്രോദ. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദ ഈ വിവാദ പരാമര്‍ശം നടത്തിയത്.
ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് 75 വര്‍ഷം ഈ രാജ്യത്തുള്ളവർ ജീവിച്ചത്. കുറച്ച് വഴക്കുകള്‍ അവിടെയും ഇവിടെയും ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും ആണ്.
അതൊന്നും പ്രശ്‌നമല്ല. നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണ് എന്നാണ് അഭിമുഖത്തില്‍ സാം പിത്രോദ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ഇവിടുള്ളവർ ബഹുമാനിക്കുന്നു എന്നും അദ്ദഹം കൂട്ടിച്ചേർത്തു. അതാണ് ഇന്ത്യ, ഇവിടെ എല്ലാവര്‍ക്കും ഒരിടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു എന്നും പിത്രോദ വ്യക്തമാക്കി. അതേസമയം പിത്രോഡയുടെ പ്രസ്താവനക്കെതിരെ ശക്തമായി ബി ജെ പി രംഗത്തെത്തി.
പിത്രോദയുടെ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നായിരുന്നു എന്നാണ് ബി ജെ പി അഭിപ്രായപ്പെട്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും ഇന്ത്യാക്കാരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതിനെതിരേ പ്രതികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും സാമും പ്രതികരണവുമായി രംഗത്തെത്തി. പിത്രോദയുടെ പരാമര്‍ശത്തെ അദ്ദേഹം അപലപിച്ചു. വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരോട് മാപ്പു പറയണമെന്ന് ബിരേന്‍ സിങ് ആവശ്യപ്പെട്ടു.