Sonia Gandhi Health Update : സോണിയാ ഗാന്ധി നിരീക്ഷണത്തില്‍; ആരോഗ്യനില സംബന്ധിച്ച് നിര്‍ണായക വിവരം
Sonia Gandhi Health Update Latest : ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. പതിവ് ആരോഗ്യപരിശോധനയ്ക്കായാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്

ഉദരസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) ചെയർപേഴ്‌സൺ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയാ ചികിത്സയിലുള്ളത്. പതിവ് ആരോഗ്യപരിശോധനയ്ക്കായാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഇന്ന് തന്നെ ആശുപത്രി വിടുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ച രാജ്യസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. സെന്‍സസുമായി ബന്ധപ്പെട്ട കാലതാമസത്തിലെ ആശങ്ക അവര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇത് നാല് വർഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും ഈ വർഷവും നടത്താൻ സാധ്യതയില്ലെന്നും സോണിയാ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also : സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു




ഇന്ത്യയിലെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതിനെക്കുറിച്ചും സോണിയാ ഗാന്ധി സംസാരിച്ചിരുന്നു. യുപിഎ സർക്കാർ ആരംഭിച്ച ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷണവും ദേശീയ സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നാഴികക്കല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ അടിസ്ഥാനം ഈ നിയമമാണെന്നും, കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിൽ ഈ നിയമനിർമ്മാണം പ്രധാന പങ്കു വഹിച്ചെന്നും സോണിയാ ഗാന്ധി അവകാശപ്പെട്ടു.