Software Engineer Dies: ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റി ഐ.ടി. ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് ജീവനൊടുക്കി; ജോലി സമ്മർദമെന്ന് പരാതി

ജോലിസമ്മർദം കാരണം വിഷാദരോഗം വന്ന് യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രദർശനത്തിനുപോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Software Engineer Dies: ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റി ഐ.ടി. ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് ജീവനൊടുക്കി; ജോലി സമ്മർദമെന്ന് പരാതി

work pressure (image credits: Viktoriya Skorikova/Moment/Getty Images)

Updated On: 

22 Sep 2024 09:43 AM

ചെന്നൈ: ജോലിസമ്മർദം കാരണം വിഷാദരോഗത്തിൽ ചികിത്സയിലിരുന്ന ഐ.ടി. ജീവനക്കാരൻ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ തേനി സ്വദേശി കാർത്തികേയനെ(38)യാണ് ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം വൈദ്യുതകമ്പികൾ ചുറ്റി സ്വയം ഷേക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ക്ഷേത്രദർശനത്തിനുപോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടും പത്തും വയസ്സുള്ള മക്കളെ തന്റെ അമ്മയുടെ അടുത്താക്കിയാണ് ജയറാണി ക്ഷേത്രത്തിൽ പോയത്. വൈകുന്നേരം ജയറാണി തിരികെയെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചിട്ടും കാർത്തികേയൻ തുറന്നില്ല. തുടർന്ന് സ്പെയർ കീ ഉപയോ​ഗിച്ച് ജയറാണി വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ശരീരമാകെ വൈദ്യുതക്കമ്പികൾ ചുറ്റിയ നിലയിൽ കാർത്തികേയനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ അയൽവാസികളെ വിവരമറിയിക്കുകയും അവർ താഴമ്പൂർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി കാർത്തികേയൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപേട്ട് ​ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ജോലിസമ്മർദം കാരണം വിഷാദരോഗം വന്ന് യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. പല്ലാവരത്തെ ഒരു സോഫ്റ്റ്‌വെയർ കമ്പിനിയിൽ 15 വർഷത്തോളമായി കാർത്തികേയൻ ജോലി ചെയ്യുന്നത്. അടുത്തിടെയായി ജോലി ഭാരത്തെ കുറിച്ച് പരാതി പറയാറുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Also read-Anna Sebastian Death: അന്നയുടെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അതേസമയം പുണെയിൽ ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ജോലിചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തൊഴിൽ സമ്മർദ്ദത്തെ തുടർന്നായിരുന്നു അന്നയുടെ മരണമെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള പരാതികളുമായി എത്തിയത്. ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ പുറത്തുവന്നിരുന്നു. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിലിൽ പറയുന്നത്. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടിരുന്നു.\

അതേസമയം അന്നയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ രം​ഗത്ത് എത്തി. സംഭവത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കമ്മിഷൻ നിർദേശം നൽകി. കൂടാതെ എന്തു നടപടി എടുത്തതെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്‌. ജോലിഭാരമാണ് അന്നയുടെ മരണത്തിന് പിന്നിലെ കാരണമെന്നതിൽ കമ്മിഷൻ അതീവ ആശങ്കയാണ് പ്രകടിപ്പിച്ചത്. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ​ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് കമ്മീഷൻ പറയുന്നത്. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ ചൂണ്ടികാട്ടി.

ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Related Stories
Republic Day 2025: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി
Republic Day 2025: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥി, രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷ
Padma Awards 2025 : എംടിക്ക് പത്മവിഭൂഷണ്‍, ശ്രീജേഷിന് പത്മഭൂഷണ്‍, ഐഎം വിജയന് പത്മശ്രീ; പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Republic Day 2025: രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് എങ്ങനെ എന്ന് അറിയാമോ? മുഖ്യാതിഥി ഈ രാജ്യത്ത് നിന്ന്
Republic Day 2025: റിപ്പബ്ലിക് ദിനം എന്നാലെന്ത്? റിപ്പബ്ലിക് ദിനാഘോഷത്തിൽ അറിയേണ്ടത്
Women Marry Eachother: കുടിയന്മാരായ ഭർത്താക്കന്മാരെക്കൊണ്ട് പൊറുതിമുട്ടി; വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു
ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം