Six Month Old Foetus: വീട്ടിലെ പൈപ്പ് ബ്ലോക്കായി; പരിശോധനയില്‍ കണ്ടെത്തിയത് ഭ്രൂണം
Foetus Found Inside The Toilet Pipe: ഞായറാഴ്ചയാണ് സംഭവമുണ്ടാകുന്നത്. പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് ദേവേന്ദ്ര അത് പരിശോധിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വെള്ളം വരാത്താത് എന്നറിയാന്‍ പൈപ്പ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഭ്രൂണം പൈപ്പില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പിടിഐയോട് പറഞ്ഞു.
ഗാസിയാബാദ്: വീട്ടിലെ പൈപ്പിനുള്ളില്‍ നിന്ന് ആറ് മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ ശുചിമുറിയിലെ പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടെത്തിയത്. പൈപ്പ് പൊട്ടിച്ച് വീടിന്റെ ഉടമയായ ദേവേന്ദ്രയാണ് ഭ്രൂണം പുറത്തെടുത്തതെന്ന് പോലീസ് പറഞ്ഞു. ഭ്രൂണത്തെ കണ്ടയുടന്‍ തന്നെ ഇയാള്‍ ഇന്ദിരപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവമുണ്ടാകുന്നത്. പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് ദേവേന്ദ്ര അത് പരിശോധിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വെള്ളം വരാത്താത് എന്നറിയാന്‍ പൈപ്പ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഭ്രൂണം പൈപ്പില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പിടിഐയോട് പറഞ്ഞു.
വീട്ടുടമയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ആ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും അവിടെ ഒമ്പത് പേരാണ് താമസമെന്നും വ്യക്തമായി. ഈ ഒമ്പത് പേരെയും ചോദ്യം ചെയ്തതായും ഭ്രൂണം വിശദ പരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി. ആരുടെ ഡിഎന്‍എയുമായാണോ ഭ്രൂണത്തിന് സാമ്യമുള്ളത് അവരെ അറസ്റ്റ് ചെയ്യുമെന്നും ഇന്ദിരപുരം പോലീസ് വ്യക്തമാക്കി.