Sitaram Yechury : സീതാറാം യെച്ചൂരിയ്ക്ക് ഇന്ന് അവസാന യാത്രയയപ്പ്; എകെജി സെൻ്ററിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം എയിംസിന് കൈമാറും

Sitaram Yechury Last Farewell Today : സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്. ഡൽഹി എകെജി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ നടത്തുന്ന പൊതുദർശനത്തിന് ശേഷം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മൃതദേഹം എയിംസിന് കൈമാറും.

Sitaram Yechury : സീതാറാം യെച്ചൂരിയ്ക്ക് ഇന്ന് അവസാന യാത്രയയപ്പ്; എകെജി സെൻ്ററിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം എയിംസിന് കൈമാറും

സീതാറാം യെച്ചൂരി (Image Courtesy - Pinarayi Vijayan Facebook Page)

Published: 

14 Sep 2024 07:42 AM

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്. ഡൽഹി എകെജി ഭവനിൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്നത്തെ പൊതുദർശനം. അതിന് ശേഷം വൈകിട്ട് അഞ്ചിന് 14 അശോക റോഡ് വരെ യെച്ചൂരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് വിലപായാത്ര നടക്കും. തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മൃതദേഹം എയിംസിന് കൈമാറും.

യെച്ചൂരിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചിരുന്നു. ഇന്ത്യാമുന്നണിയെന്ന മതേതരരാഷ്ട്രീയ ആശയത്തിന്റെ കാവലാളായിരുന്നു അന്തരിച്ച യെച്ചൂരിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുശോചിച്ചു.

Also Read : Sitaram Yechuri: വിട പറഞ്ഞത് സിപിഎമ്മിലെ സൗമ്യതയുടെ ആൾരൂപം; പൊതുദർശനം നാളെ; ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന്

ഈ മാസം 12നാണ് സീതാറാം യെച്ചൂരി മരണപ്പെട്ടത്. ഡൽഹി എയിംസിൽ ഒരു മാസത്തിലേറെയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1974-ൽ എസ്എഫ്ഐ അംഗമായി പാർട്ടി പ്രവർത്തനം ആരംഭിച്ച യെച്ചൂരി മൂന്ന് തവണ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1986-ൽ എസ്എഫ്ഐ ഓൾ ഇന്ത്യ പ്രസിഡൻ്റും ആയിരുന്നു.

1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി ജനിച്ചത്. തെലുങ്ക് ബ്രാഹ്മണ ദമ്പതികളായിരുന്ന സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദവും. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1974-ൽ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം ആരംഭിച്ച യെച്ചൂരി മൂന്ന് തവണ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1986-ൽ എസ്എഫ്ഐ ഒാൾ ഇന്ത്യ പ്രസിഡൻ്റും ആയിരുന്നു. 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായും യെച്ചൂരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1975 അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

2005 മുതൽ 2015 വരെ തുടർച്ചയായി മൂന്ന് തവണ അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു. 2018 ൽ വീണ്ടും ആ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായും യെച്ചൂരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ൽ, യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി 34-ആം വയസ്സിൽ കോവിഡ് -19 ൻ്റെ രണ്ടാം തരംഗത്തിനിടെ മരിച്ചു.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്