5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sitaram Yechury: ശ്വാസകോശത്തിലെ അണുബാധ: സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരം

Sitaram Yechury Health Update : ശ്വാസകോശത്തിൽ കടുത്ത അണുബാധയെ തുടർന്ന് ഒരുമാസത്തോളമായി ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസി (എയിംസ്‌)ൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.

Sitaram Yechury: ശ്വാസകോശത്തിലെ അണുബാധ: സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരം
Sitaram Yechury image sources. (PTI Photo/Kamal Kishore)(PTI08_19_2024_000306B)
aswathy-balachandran
Aswathy Balachandran | Updated On: 10 Sep 2024 14:21 PM

ന്യൂഡൽഹി : സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരം. ആരോ​ഗ്യനില മോശമായതിനേത്തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചതായി സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നാലു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് യെച്ചൂരിയുടെ ചികിത്സയില്‍ തുടരുന്നത്‌ എന്നാണ് വിവരം.

 

ശ്വാസകോശത്തിൽ കടുത്ത അണുബാധയെ തുടർന്ന് ഒരുമാസത്തോളമായി ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസി (എയിംസ്‌)ൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്‌ക്ക്‌ നേതൃത്വം നൽകുന്നു എന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

“അദ്ദേഹം ശ്വസന പിന്തുണയിലാണ്. ഡോക്ടർമാരുടെ ഒരു മൾട്ടി ഡിസിപ്ലിനറി ടീം അദ്ദേഹത്തിൻ്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ഇപ്പോൾ അവസ്ഥ ഗുരുതരമാണ്, എന്നാണ് പാർട്ടി എക്സിൽ കുറിച്ചത്. ന്യുമോണിയയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ഒന്നുമില്ലെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ അദ്ദേഹ​ം തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.