Sitaram Yechury : അന്ന് ഇന്ദിരാ​ഗാന്ധിയെ വെല്ലുവിളിച്ച യുവ നേതാവ്… പിന്നീട് യെച്ചൂരി എന്ന ചുരുക്കപേരിൽ പാർട്ടിയുടെ തലപ്പത്ത്

Sitaram Yechur​y and Indira Gandhi: ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ ചരിത്രത്തിൽ, കരുത്തുറ്റ ഭരണാധികാരിയെ മുട്ടികുത്തിച്ച് രാജിവെപ്പിച്ച ആ കഥ ഇന്നും സർവ്വകലാശാലയുടെ സമര ചരിത്രത്തിലെ സുവർണ നിമിഷമാണ്.

Sitaram Yechury : അന്ന് ഇന്ദിരാ​ഗാന്ധിയെ വെല്ലുവിളിച്ച യുവ നേതാവ്... പിന്നീട് യെച്ചൂരി എന്ന ചുരുക്കപേരിൽ പാർട്ടിയുടെ തലപ്പത്ത്

SITARAM YECHURY AND INDIRA GANDHI - (IMAGE PTI)

Updated On: 

12 Sep 2024 17:19 PM

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിത ആരെന്ന് ചോദിച്ചാൽ ഇന്ത്യ സമം ഇന്ദിര എന്ന സമവാക്യം ഓർക്കാത്ത ആരുണ്ട്. ആ ഇന്ദിരാ ​ഗാന്ധിയ്ക്കെതിരേ സമരം ചെയ്യാൻ എത്ര പേർക്ക് ധൈര്യം ഉണ്ടാകും? അതും വിദ്യാർത്ഥി ആയിരുന്ന കാലത്ത്…. അത്തരത്തിലൊരാൾ ഇന്ത്യയിലുണ്ട്.

അതാണ് ഇന്ന് വിടവാങ്ങിയ സീതാറാം യെച്ചൂരി. ഇന്ദിരാ ​ഗാന്ധിയുടെ ജീവിതത്തിലേ കറുത്ത കാലഘട്ടം ഇന്ത്യയുടെ തന്നെ ഇരുണ്ട യു​ഗമെന്ന് വിളിക്കാവുന്ന അടിയന്തരാവസ്ഥക്കാലത്തിനു ശേഷമാണ് ആ ചരിത്രസംഭവം നടന്നത്.

ഇന്ദിര രാജി വയ്ക്കണം

രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ 1977 കാലഘട്ടം. ആ കാലത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടത് വലിയ ഒരു ഞെട്ടലും വാർത്തയും ആയിരുന്നു. അന്നത്തെ ചട്ടം അനുസരിച്ച് ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയുടെ ചാൻസലർ സ്ഥാനത്തു ഇന്ദിരാഗാന്ധിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതോടെ ആ സ്ഥാനം ഇന്ദിര ഉപേക്ഷിക്കണം എന്ന ആവശ്യം ശക്തമായി.

ALSO READ – സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ആവശ്യവുമായി മുന്നിൽ നിന്നത് അന്നത്തെ ജെ എൻ യു വിദ്യാർത്ഥികളും. ആ വിദ്യാർത്ഥി സമൂഹത്തിന്റെ സമരം ക്യാമ്പസിനുള്ളിൽ ഒതുങ്ങി നിന്നില്ല. അവർ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിച്ചു. ഒരുസംഘം വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് അന്നൊരു ദിവസം മാർച്ചു ചെയ്തെത്തി. ‘അടിയന്തരാവസ്ഥയുടെ ക്രിമിനലുകൾ’ എന്നാണ് അവർ മുഖം നോക്കാതെ സധൈര്യം ഇന്ദിരാ ​ഗാന്ധിയെ വിളിച്ചത്. ഇതുകേട്ട് ഇറങ്ങി വന്ന ഇന്ദിരയ്ക്കു മുന്നിൽ തങ്ങളുടെ ആവശ്യങ്ങൾ കൂട്ടത്തിൽ ഒരാൾ ഉറക്കെ വായിച്ചു.

ആ കുറിപ്പിന്റെ ആദ്യഭാഗത്ത് അടിയന്തരാവസ്ഥക്കാലത്തു ജനങ്ങൾക്കെതിരെ സർക്കാർ നടത്തിയ ക്രൂരതകളായിരുന്നു ഉണ്ടായിരുന്നത് എന്ന് പ്രത്യേകം എടുത്തു പറയേണ്ട വിഷയമാണ്. വായന പൂർത്തിയാക്കുമുമ്പ് ഇന്ദിര അകത്തേക്ക് കയറിപ്പോയെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ച് അന്നവിടെ സമരം ചെയ്ത വിദ്യാർത്ഥി സമൂഹത്തെ നയിച്ച കുട്ടി നേതാവ് മറ്റാരുമായിരുന്നില്ല സീതാറാം യെച്ചൂരിയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ പിറ്റേന്ന് തന്നെ ഇന്ദിര രാജിവച്ചു. 1969 കാലത്ത് ആരംഭിച്ച ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ ചരിത്രത്തിൽ, കരുത്തുറ്റ ഭരണാധികാരിയെ മുട്ടികുത്തിച്ച് രാജിവെപ്പിച്ച ആ കഥ ഇന്നും സർവ്വകലാശാലയുടെ സമര ചരിത്രത്തിലെ സുവർണ നിമിഷമാണ്.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ