5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AP-Sikkim Assembly Election : അരുണാചലിൽ ബിജെപിക്കും സിക്കിമില്‍ എസ്കെഎമ്മിനും തുടർഭരണം

Sikkim Arunachal pradesh Election Result: 32 മണ്ഡലങ്ങളാണ് സിക്കിമിൽ ഉള്ളത്. ഇവിടെ 27 സീറ്റിലും ലീഡ് നേടിയിരിക്കുന്നത് സിക്കിം ക്രാന്തികാരി മോർച്ചയാണ്. പ്രതിപക്ഷ പാർട്ടികളെ പാടെ തകർത്തുള്ള വിജയമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 2019ൽ 19 സീറ്റുകളിൽ വിജയിച്ച എസ്കെഎം 18 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.

AP-Sikkim Assembly Election : അരുണാചലിൽ ബിജെപിക്കും സിക്കിമില്‍ എസ്കെഎമ്മിനും തുടർഭരണം
aswathy-balachandran
Aswathy Balachandran | Published: 02 Jun 2024 16:26 PM

ന്യൂഡൽഹി: ഇന്നു നടന്ന അരുണാചൽ പ്രദേശ്- സിക്കിം നിയമസഭാ വോട്ടെണ്ണലിൽ അരുണാചൽപ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ്‌കെഎമ്മിനും തുടർഭരണമെന്ന് റിപ്പോർട്ട്. അരുണാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 45 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിൽ 32ൽ 31 സീറ്റുകളിലും ലീഡ് നേടി വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്വന്തമാക്കിയത്.

അരുണാചൽ പ്രദേശിൽ എതിരില്ലാതെ പത്ത് സീറ്റുകളിൽ ബിജെപി വിജയം നേടിയിരുന്നു. അതും തിരഞ്ഞെടുപ്പിനു മുമ്പ്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെയുള്ളവരെ മത്സരത്തിനു അവസരം നൽകാതെ തന്നെ ജനങ്ങൾ തിരഞ്ഞെടുത്തു. 2019 ലും ബിജെപിയാണ് അധികാരത്തിൽ വന്നത്. അന്ന് 41 സീറ്റാണ് നേടിയത്. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും അരുണാചൽപ്രദേശിൽ ഒറ്റ സീറ്റിൽ പോലും ലീഡ് നേടാൻ കോൺഗ്രസിനായില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. ഒരു സീറ്റിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ വിജയിച്ചിട്ടുണ്ട്.

32 മണ്ഡലങ്ങളാണ് സിക്കിമിൽ ഉള്ളത്. ഇവിടെ 27 സീറ്റിലും ലീഡ് നേടിയിരിക്കുന്നത് സിക്കിം ക്രാന്തികാരി മോർച്ചയാണ്. പ്രതിപക്ഷ പാർട്ടികളെ പാടെ തകർത്തുള്ള വിജയമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 2019ൽ 19 സീറ്റുകളിൽ വിജയിച്ച എസ്കെഎം 18 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്.

പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത് എന്നാണ് റിപ്പോർട്ട്. ബിജെപി, കോൺഗ്രസ് പാർട്ടികൾക്ക് സിക്കിമിൽ അക്കൗണ്ട് തുറക്കാനായില്ലെന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ 19 ന് ആദ്യഘട്ടമായാണ് അരുണാചൽ പ്രദേശിൽ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നത്.

 

മുഖ്യനും തകർപ്പൻ വിജയം

സിറ്റിംഗ് മുഖ്യമന്ത്രിയും പ്രസിഡൻ്റുമായ പ്രേം സിംഗ് തമാംഗ് അദ്ദേഹം മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. സോറെംഗ് ചകുങ്, റെനോക്ക് സീറ്റുകളിലാണ് വിജയം. 3,050 വോട്ടുകളാണ് നേടിയത്.