5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Complaint against Bengal Governor: ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതി; രാജ്ഭവനിലെ ജീവനക്കാർക്ക് നോട്ടീസ്

ലൈംഗികമായി പീഡിപ്പിച്ചുവെന്ന രാജ്ഭവൻ ജീവനക്കാരിയുടെ ആരോപണത്തിൽ ഇതിനിടെ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രം​ഗത്തെത്തിയിരുന്നു.

Complaint against Bengal Governor: ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതി; രാജ്ഭവനിലെ ജീവനക്കാർക്ക് നോട്ടീസ്
aswathy-balachandran
Aswathy Balachandran | Published: 04 May 2024 17:41 PM

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരേ ഉയർന്ന ലൈംഗിക അതിക്രമ പരാതിയില്‍ കൂടുതൽ നടപടികൾ. സംഭവത്തിൽ തുടരന്വേഷണത്തിന്റെ ഭാ​ഗമായി രാജ്ഭവനിലെ ജീവനക്കാര്‍ക്ക് നോട്ടീസ് നൽകി.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത് . മെയ്ത നാലിനു തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കു ലഭിച്ച നിര്‍ദേശം.

തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം തെറ്റാണെന്നും താൻ നിരപരാധി ആണെന്നും ഈന്നിപ്പറഞ്ഞുകൊണ്ട് ആനന്ദ ബോസ് രംഗത്തു വന്നിരുന്നു. തന്നെ ഉപദ്രവിക്കുക എന്ന ദുരുദ്ദേശത്തോടെ രാജ്ഭവന്‍ ജീവനക്കാരി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ആനന്ദ ബോസ് വ്യക്തമാക്കിയത്.

രാജ്ഭവനിലെ പോലീസ് ഉദ്യോഗസ്ഥയായ സ്ത്രീയാണ് പരാതിക്കാരി. ഗവര്‍ണര്‍ക്കെതിരെ ഇവർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജ്ഭവനില്‍ ഒരു സ്ത്രീയോട് സി വി ആനന്ദബോസ് അപമര്യാദയായി പെരുമാറി എന്നാണ് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനം. സ്ത്രീ പൊലീസില്‍ പരാതി നല്കിയെന്നു പറഞ്ഞത് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എം പി തുടങ്ങിയ നേതാക്കളാണ്. കടുത്ത വിമർശനങ്ങളാണ് ഇവർ ഉന്നയിച്ചത്.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന രാജ്ഭവൻ ജീവനക്കാരിയുടെ ആരോപണത്തിൽ ഇതിനിടെ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രം​ഗത്തെത്തിയിരുന്നു. പീഡന പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആനന്ദ ബോസ് ആരോപിച്ചത്.

അഴിമതിക്കും അക്രമത്തിനും എതിരെ ശക്തമായ നടപടികളാണ് താൻ സ്വീകരിച്ചത്. ഗൂണ്ടാരാജ് നടത്തി കൊണ്ടിരുന്നവരെ ജയിലിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി അറസ്റ്റ് ചെയ്യാതിരുന്നവരെയാണ് താൻ അധികാരം ഏറ്റതിനു ശേഷം അഴിക്കുള്ളിൽ ആക്കിയത്. ഇതിനായി ശക്തമായ നടപടി താൻ സ്വീകരിച്ചിരുന്നു എന്നും അദ്ദേഹം പറ‍ഞ്ഞു.