Workers Stuck in Coal Mine: അസമിൽ കല്‍ക്കരി ഖനിയില്‍ വെള്ളംകയറി; നിരവധി തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Labourers Stuck in Flooded Assam Coal Mine: അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ്. സേനാംഗങ്ങളും എത്തിയിട്ടുണ്ട്. മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.
ഗുവാഹാട്ടി: കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 18 തൊഴിലാളികളാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയിൽ കുടുങ്ങി കിടക്കുന്നത്. 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതെന്നും ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ്. സേനാംഗങ്ങളും എത്തിയിട്ടുണ്ട്. മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ അറിയിച്ചു.
#WATCH | Assam | Several people feared trapped inside a coal mine in Umrangso area in Dima Hasao district. Visuals from the spot. https://t.co/EYVKIh7zJg pic.twitter.com/w4aKv0Q6GC
— ANI (@ANI) January 6, 2025
മേഘാലയ അതിർത്തിയോട് ചേർന്നാണ് ഈ കൽക്കരി ഖനി സ്ഥിതി ചെയ്യുന്നത്. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. ഒരാൾക്ക് നിരങ്ങിക്കയറാൻ മാത്രമേ ഇതിലൂടെ സാധിക്കും. ഇതിനെ ‘റാറ്റ് ഹോള്‍ മൈനിങ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ നടക്കുന്ന ഖനനത്തിലൂടെ ശ്വാസം കിട്ടാതെ പലരും മരിച്ചതായി റിപ്പോർട്ട് ഉണ്ട്. അത്യന്തം അപകടകരമായ ഈ തുരക്കൽ രീതി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിചു. എന്നാൽ മേഘാലയയിലും അസമിലും ഈ രീതി ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. അപകടം സംഭവിച്ച മേഖലയില്‍ അനധികൃതമായാണ് കല്‍ക്കരി ഖനനം നടന്നിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Also Read: ഛത്തീസ്ഗഡിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു
അതേസമയം 2018ലും സമാന സംഭവം മേഘാലയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അനധികൃത ഖനിയിൽ സമീപത്തെ നദി കവിഞ്ഞ് വെള്ളം നിറഞ്ഞതിനെ തുടർന്ന് 15 തൊഴിലാളികൾ കുടുങ്ങിയിരുന്നു. സംഭവത്തിൽ 2 പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. അനധികൃത ഖനനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാട്ടി 2019ൽ ദേശീയ ഹരിത ട്രൈബ്യൂണൽ മേഘാലയയ്ക്ക് 100 കോടി രൂപ പിഴ വിധിച്ചിരുന്നു. 24,000 ത്തോളം അനധികൃത ഖനികൾ മേഘാലയയിൽ പ്രവർത്തിക്കുന്നുവെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്.