Indians freed by Iran: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാർക്ക് മോചനം

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിൽ പെട്ട മറ്റു മലയാളികൾ.

Indians freed by Iran: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാർക്ക് മോചനം
Published: 

10 May 2024 06:59 AM

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചതായി റിപ്പോർട്ട്. ഇറാനിലെ ഇന്ത്യൻ എംബസിയാണ് മോചനത്തിനെ സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പേരോ മറ്റ് വിവരങ്ങളോ ഇറാനോ ഇന്ത്യൻ എംബസിയോ പുറത്തു വിട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്.

എം.എസ്.സി. ഏരീസ് എന്ന കപ്പിലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേരോളം ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ തന്നെ നാലുപേരാണ് മലയാളികൾ. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ തൃശ്ശൂർ സ്വദേശി ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫിനെ നേരത്തേ തന്നെ വിട്ടയച്ചതാണ്. മറ്റുളളവരെ വിട്ടയക്കുന്നതിന് ഇറാന് എതിർപ്പ് ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

എന്നാൽ കമ്പനിയുമായുള്ള കരാർ സംബന്ധമായ കാര്യങ്ങൾ പരി​ഗണിച്ചാവും ഇവർക്കുള്ള മോചനം എന്ന് ഇന്ത്യൻ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ ഇപ്പോൾ ഉണ്ടായ നടപടിയും. ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ മോചിപ്പിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അതിനായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിൽ പെട്ട മറ്റു മലയാളികൾ. ഏപ്രിൽ 13-ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഒമാൻ ഉൾക്കടലിന് സമീപം ഹോർമൂസ് കടലിടുക്കിൽ വച്ചാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.

ഇസ്രയേൽ ശതകോടീശ്വരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സൊഡിയാക് മാരിടൈം കമ്പനിയുടെതാണ് ഈ കപ്പൽ. കപ്പലിന്റെ നടത്തിപ്പ് ഇറ്റാലിയൻ-സ്വീസ് കമ്പനിയായ എം.എസ്.സി.യാണ് മുന്നോട്ടു കൊണ്ടുപോയിരുന്നത്.
കപ്പൽ പിടിച്ചെടുത്ത സമയത്ത് ഒരു വനിതയടക്കം 25 ജീവനക്കാര്രാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യ അടക്കമുളള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പൽ കമ്പനി വിട്ടയച്ചത്.

എന്നാൽ ബാക്കിയുളളവരുടെ മോചന കാര്യത്തിൽ അനിശ്ചത്വം തുടരുകയായിരുന്നു. അതിനാണ് ഇപ്പോൾ തീരുമാനം ആയത്.
ടെ​ഹ്റാനിലെ ഇന്ത്യൻ സംഘവും ഇതിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇവർ ഇറാൻ സർക്കാരുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടതോടെയാണ് ടെസ മോചിപ്പിക്കപ്പെട്ടത്. നിലവിൽ ഇറാന്റെ കസ്റ്റഡിയിൽ 11 ഇന്ത്യക്കാരാണ് ഉള്ളത്.

Related Stories
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്