Fire at children hospital: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപ്പിടിത്തം; ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു
ശനിയാഴ്ച രാത്രി 11.30ഓടെ ആയിരുന്നു സംഭവം. 12-ഓളം ശിശുക്കളെ ആശുപത്രിയിൽ നിന്നും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി 11.30ഓടെ ആയിരുന്നു സംഭവം.
16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. 12-ഓളം നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഏഴ് പേർ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. തീപ്പിടിത്തത്തിന് കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തമല്ല.