5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മണിപ്പൂരിൽ ടാ​ങ്ക​റു​ക​ൾ​ക്ക് നേരെയുണ്ടായ അക്രമണം; സുരക്ഷ ശക്തമാക്കി

കഴിഞ്ഞ ദിവസം മണിപ്പൂരിൽ രണ്ടു സായുധവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

മണിപ്പൂരിൽ ടാ​ങ്ക​റു​ക​ൾ​ക്ക് നേരെയുണ്ടായ അക്രമണം; സുരക്ഷ ശക്തമാക്കി
Security tightened in Manipur
neethu-vijayan
Neethu Vijayan | Updated On: 17 Apr 2024 11:47 AM

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ത​മെ​ങ്ലോ​ങ് ജി​ല്ല​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രെ സാ​യു​ധ​സം​ഘം ന​ട​ത്തി​യ വെ​ടി​വെ​പ്പി​നെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി. സംഭത്തിൽ ട്രക്ക് ഡ്രൈ​വ​ർ​ക്ക് പരിക്കേറ്റിരുന്നു. ഇം​ഫാ​ലി​നെ​യും സി​ൽ​ചാ​റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത 37ൽ ​കെ​യ്മെ​യ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അ​ജ്ഞാ​ത​രാ​യ സാ​യു​ധ​സം​ഘം മ​ല​മു​ക​ളി​ൽ​നി​ന്ന് ടാ​ങ്ക​റു​ക​ൾ ല​ക്ഷ്യ​മാ​ക്കി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ടാ​ങ്ക​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി ഇ​ന്ധ​നം റോ​ഡി​ലൊ​ഴു​കി. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചിരുന്നു. പതിയിരുന്ന് അക്രമിസംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ദിവസം മണിപ്പൂരിൽ രണ്ടു സായുധവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ ഈസ്റ്റിൽ കാങ്പോക്പിക്കു സമീപമാണ് സംഭവം. തെ​ങ്നൗ​പ​ൽ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു. കഴിഞ്ഞ വർഷം മേയിൽ തുടങ്ങിയ മണിപ്പൂർ വംശീയ കലാപത്തിൽ ഇതിനകം 219 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

ഏപ്രിൽ 19 നും 26 നും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ പൊതുതെരഞ്ഞെടുപ്പ് ബ​ഹി​ഷ്‍ക​രിക്കാൻ കൂടുതൽ കു​ക്കി സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം​ചെ​യ്തു. ‘നീ​തി​യി​ല്ലെ​ങ്കി​ൽ വോ​ട്ടി​ല്ല’ എ​ന്ന​താ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. ബ​ഹി​ഷ്‍ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് കു​ക്കി​ക​ൾ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​ക്കി നാ​ഷ​ന​ൽ അ​സം​ബ്ലി, കു​ക്കി ഇ​ൻ​പി എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് പു​തു​താ​യി മു​ഖം തി​രി​ച്ച​ത്.