5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sebi Chief Madhabi Puri Buch: വീണ്ടും വെളിപ്പെടുത്തൽ; സെബി ചെയർപേഴ്സൺ ആയിരിക്കെ മാധബി നേടിയത് 3.71 കോടി, രേഖകൾ പുറത്ത്

Madhabi Puri Buch: മറ്റ് കമ്പനികളിൽ നിന്നും ലാഭമോ ഫീസോ വാങ്ങരുതെന്ന ചട്ടം സെബി മേധാവി മാധബി ലംഘിച്ചുവെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ പുറത്ത് വിട്ടുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മാധബിക്കും ഭർത്താവിനും 99 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് കമ്പനി.

Sebi Chief Madhabi Puri Buch: വീണ്ടും വെളിപ്പെടുത്തൽ; സെബി ചെയർപേഴ്സൺ ആയിരിക്കെ മാധബി നേടിയത് 3.71 കോടി, രേഖകൾ പുറത്ത്
Sebi Chief Madhabi Puri Buch. (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 17 Aug 2024 06:36 AM

ന്യൂഡൽഹി: സെബി (Sebi) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ (Madhabi Puri Buch) വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. മറ്റൊരു കമ്പനിയിൽ നിന്ന്‌ ചട്ടവിരുദ്ധമായി കോടികൾ വരുമാനം നേടിയെന്നാണ് റിപ്പോർട്ട്. രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിൽ നിന്നുള്ള രേഖകൾക്ക് അധിഷ്‌ഠിതമാക്കി റോയിറ്റേഴ്‌സാണ്‌ വിവരം പുറത്തുവിട്ടത്. സെബി ചെയർപേഴ്സൺ ആയിരിക്കെ ഏഴു വർഷം കൊണ്ട് മാധബി നേടിയത് 3.71 കോടി രൂപയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അഗോറ അഡ്വൈസറി എന്ന കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നുമാണ് മാധബി ഇത്രയധികം വരുമാനം നേടിയിരിക്കുന്നത്. മാധബിക്കും ഭർത്താവിനും 99 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് കമ്പനിയാണ് ഇതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റ് കമ്പനികളിൽ നിന്നും ലാഭമോ ഫീസോ വാങ്ങരുതെന്ന ചട്ടം സെബി മേധാവി മാധബി ലംഘിച്ചുവെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ പുറത്ത് വിട്ടുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരിയും മാധബിയുടെ പേരിലെന്നാണ് വെളിപ്പെടുത്തൽ. മാധബി ബുച്ചിനെതിരായ ഹിൻഡൻബർ​ഗ് റിപ്പോർട്ട് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് നേരത്തെ ഹിൻഡൻ ബർഗ് പുറത്തുവിട്ടത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട്

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധബി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇരുവർക്കും നിക്ഷേപമുണ്ടെന്നും ഹിൻഡൻബർഗ് വെളിപ്പെടുത്തി. മാധബി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ട്. അദാനിക്കെതിരായ അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ തുടരുന്നതും അദ്ദേഹം അന്വേഷണത്തെ ഭയപ്പെടാത്തതും ഈ ബന്ധത്തെ തുടർന്നാണെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പറഞ്ഞു.

ALSO READ: ‘അന്വേഷണങ്ങൾ വൈകിയിട്ടില്ല’; മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

2015ലാണ് ഈ രഹസ്യകമ്പനികളിൽ മാധവി ബുച്ചും ഭർത്താവും നിക്ഷേപം ആരംഭിച്ചത്. 2017 മുതൽ മാധബി ബുച്ച് സെബിയിൽ പൂർണ സമയ അംഗമായതോടെ ആ അക്കൗണ്ട് ഭർത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി മാധബി ബുച്ച് സമർപ്പിച്ച കത്തും ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു. ഇന്ത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ.

അതേസമയം, അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വർഷമാണ് ഹിൻഡൻബർഗ് വെളിപ്പെടുത്തിയത്. പിന്നാലെ സെബി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്തുവിട്ടത്.

ആരാണ് മാധബി പുരി ബുച്ച്?

സെക്യൂരിറ്റീസ് ആൻ്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്‌സണാണ് മാധബി പുരി ബുച്ച്. 2022 മാർച്ച് ഒന്നിനാണ്, സെബിയിൽ ആദ്യ വനിതാ ചെയർപേഴ്‌സണായി മാധബി പുരി ബുച്ച് സ്ഥാനമേറ്റത്. സെബിയിൽ സ്ഥാനമേൽക്കുന്നതിന് മുമ്പ്, മാധബി ഷാങ്ഹായിലെ ന്യൂ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ കൺസൾട്ടൻ്റായിരുന്നു. കൂടാതെ ഐസിഐസിഐ സെക്യൂരിറ്റീസിൽ മാനേജിംഗ് ഡയറക്ടറും സിഇഒ ആയും ജോലി ചെയ്തിരുന്നു.

2017ലാണ് സെബിയുടെ ഹോൾ ടൈം മെമ്പറായി മാധബി പുരി ബുച്ചിനെ നിയമിക്കുന്നത്. മാധബി പുരി ബുച്ചിൻ്റെ കൃത്യമായ ശമ്പളം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സെബി മേധാവി പ്രതിമാസം മൂന്ന് ലക്ഷം വരെ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതായത് ഈ തുക പ്രതിവർഷം 36,00,000-ലധികം വരും.