Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’

School Principal Forces Girls to Remove Shirt After Pen Day: ബോർഡ് പരീക്ഷയ്ക്ക് മുമ്പ് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെ അവസാന ദിനം ആഘോഷിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച 'പെൻ ഡേ'യിൽ കുപിതനായ സ്കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ശിക്ഷ

Representational Image

Updated On: 

12 Jan 2025 08:48 AM

ധൻബാദ്: പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് മുൻപുള്ള സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച വിദ്യാർഥിനികളെ ക്രൂരമായി ശിക്ഷിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. ജാർഖണ്ഡിലെ ധൻബാദിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജനുവരി 9 നായിരുന്നു സംഭവം. അവസാന ദിവസം ‘പെൻ ഡേ’ ആയി ആഘോഷിച്ച കുട്ടികൾ ഷർട്ടുകളിൽ പരസ്പരം ആശംസകൾ എഴുതുകയും, പടം വരയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. സ്‌കൂളിലെ നൂറോളം വിദ്യാർത്ഥിനികളാണ് അവസാന ദിവസം ഇത്തരത്തിൽ ആഘോഷിച്ചത്. ഇതിൽ കുപിതനായ പ്രിൻസിപ്പൽ കുട്ടികളെ ആദ്യം വന്നു ശകാരിച്ചു. പിന്നാലെ, അവരുടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീടത് ധരിക്കാൻ സമ്മതിച്ചതുമില്ല. ഇതോടെ ഷർട്ടിന് മേൽ ധരിക്കുന്ന കോട്ട് മാത്രം ഇട്ടാണ് വിദ്യാർത്ഥിനികൾ വീടുകളിലേക്ക് മടങ്ങിയത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

ബോർഡ് പരീക്ഷയ്ക്ക് മുമ്പ് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെ അവസാന ദിനം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ‘പെൻ ഡേ’ സംഘടിപ്പിച്ചത്. സ്‌കൂളിലെ അവസാന ദിവസം പരസ്‌പരം ഷർട്ടുകളിൽ ആശംസകൾ എഴുതുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍, കുട്ടികളുടെ ഈ ആഘോഷത്തെ സ്‌കൂൾ പ്രിൻസിപ്പാള്‍ ദേവശ്രീ ശക്തമായി എതിർത്തിരുന്നതായി ചില മാതാപിതാക്കൾ പറയുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പ്രിൻസിപ്പലിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഈ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പ്രിൻസിപ്പലിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണറുടെ (ഡിസി) ഓഫീസിന് മുന്നിൽ തടിച്ചുകൂടി. സംഭവത്തിൽ ഔപചാരിക അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രാദേശിക എംഎൽഎ രാഗിണി സിങ്ങിനൊപ്പം മാതാപിതാക്കൾ ഡിസി മാധവി മിശ്രയെ കണ്ട് പരാതി അറിയിച്ചു.

ALSO READ: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം

ഷര്‍ട്ട് അഴിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയതായി മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷകളുടെ സമ്മർദ്ദത്തിനിടെ പ്രിൻസിപ്പലിന്റെ ഈ പ്രവൃത്തി വിദ്യാര്‍ഥിനികള്‍ക്ക് ഇരട്ടി സമ്മർദ്ദം ഉണ്ടാക്കിയെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം, സംഭവം വളരെ നിർഭാഗ്യകരവും ലജ്ജാകരവും ആണെന്ന് എംഎൽഎ രാഗിണി സിങ് പ്രതികരിച്ചു. വിദ്യാർഥികളുടെ മാനസിക ക്ഷേമത്തിൽ ആശങ്ക പ്രകടിപ്പിച്ച അവർ, പ്രിൻസിപ്പലിന്റെ നടപടിയെ അപലപിക്കുകയും ചെയ്‌തു.

അതേസമയം, വിഷയം ജില്ലാ ഭരണകൂടം സമഗ്രമായി അന്വേഷിക്കുമെന്ന് ഡിസി മാധവി മിശ്ര രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. സംഭവം അന്വേഷിക്കാന്‍ സബ് ഡിവിഷണൽ ഓഫിസ്, സാമൂഹിക ക്ഷേമം, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, സബ് ഡിവിഷണൽ പൊലീസ് ഓഫിസർ, പ്രാദേശിക പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു അന്വേഷണ സമിതി രൂപീകരിച്ചിതായും ഡിസി മാധവി മിശ്ര അറിയിച്ചു. അന്വേഷണ സമിതി സ്‌കൂൾ സന്ദർശിച്ച് പെൺകുട്ടികളുമായും ജീവനക്കാരുമായും സംസാരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന്, എഫ്‌ഐആർ ഫയൽ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഡിസി വ്യക്തമാക്കി.

Related Stories
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം
Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്