US Aid Funds: തെരഞ്ഞെടുപ്പില്‍ യുഎസ് എയിഡ് ഫണ്ട് ഉപയോഗം; ആര്‍ക്കാണ് ലഭിച്ചതെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി
USAID Fund in Indian Election: ഇന്ത്യയില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുപ്പ് മേഖലയില്‍ ഇടപെടുന്നതിനായി യുഎസ് 170 കോടി രൂപ ചെലവാക്കിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്തുകൊണ്ടാണ് അമേരിക്കയില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനായി ഇതുപോലെ പണം ചെലവഴിക്കാത്തതെന്നും ട്രംപ് ചോദിച്ചിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായി യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ആര്‍ക്കാണ് ഫണ്ട് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എയിഡ് ഫണ്ട് തന്റെ സുഹൃത്ത് മോദിക്ക് ലഭിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ഇന്ത്യയില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുപ്പ് മേഖലയില്‍ ഇടപെടുന്നതിനായി യുഎസ് 170 കോടി രൂപ ചെലവാക്കിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്തുകൊണ്ടാണ് അമേരിക്കയില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനായി ഇതുപോലെ പണം ചെലവഴിക്കാത്തതെന്നും ട്രംപ് ചോദിച്ചിരുന്നു.
യുഎസ് എയിഡ് വഴി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടുന്നതിനായി യുഎസ് ഫണ്ട് ചെലവഴിച്ചതില്‍ ഡൊണാള്‍ഡ് ട്രംപ് മുന്‍ പ്രസിഡന്റായ ജോ ബെഡനെതിരെ ആയുധമാക്കുകയാണ്. ഇന്ത്യയില്‍ ഇഷ്ടക്കാരെ തെരഞ്ഞെടുക്കുന്നതിനായി ബൈഡന്‍ ശ്രമിച്ചതായി ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.




എന്നാല്‍ ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്ക് നല്‍കിയത് കൈക്കൂലിയാണെന്നും ഇതില്‍ നിന്നെല്ലാം തിരികെ വിഹിതം അമേരിക്കയിലേക്ക് തന്നെ എത്തുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. യുഎസിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിന് ജോ ബൈഡന് താത്പര്യമില്ലായിരുന്നോ എന്നും ട്രംപ് ചോദിച്ചു.
എന്നാല്‍ ഇന്ത്യയ്ക്കായിരുന്നില്ല ബംഗ്ലാദേശിനാണ് യുഎസ് ഫണ്ട് ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് വന്നത് ഫണ്ട് സ്വീകരിച്ച കോണ്‍ഗ്രസ് സംഘടനകളെ രക്ഷിക്കാനാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
അതേസമയം, ചെരഞ്ഞെടുപ്പ് രംഗത്തെ യുഎസ് ഇടപെടല്‍ ആശങ്കജനകമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു എങ്കിലും ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് വിഷയം കൈമാറിയോ എന്ന കാര്യം വ്യക്തമല്ല.