5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ 100 രൂപ; റഷ്യന്‍ യുവതിയെ തേടി ഇന്ത്യക്കാരുടെ ഒഴുക്ക്

Russian Woman Ears 100 RS For One Selfie: ഇന്ത്യയിലെത്തിയ ഒരു റഷ്യക്കാരി തന്റെ കൂടെ സെല്‍ഫി എടുക്കുന്നതിനായി 100 രൂപയാണ് ആളുകളില്‍ വാങ്ങിക്കുന്നത്. ഇന്ത്യക്കാര്‍ നിരന്തരം സെല്‍ഫി എടുക്കുന്നതിനായി തന്നെ സമീപിക്കുകയാണെന്നും അതോടെയാണ് പണം ഇടാക്കി തുടങ്ങിയതെന്നുമാണ് റഷ്യന്‍ യുവതി പറയുന്നത്.

Viral Video: കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ 100 രൂപ; റഷ്യന്‍ യുവതിയെ തേടി ഇന്ത്യക്കാരുടെ ഒഴുക്ക്
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 21 Jan 2025 12:40 PM

ഇന്ത്യക്കാര്‍ക്ക് ഇന്നും വിദേശികളെ കാണുമ്പോള്‍ അത്ഭുതമാണ്. അവരെ കാണുമ്പോള്‍ സെല്‍ഫി എടുക്കാനും സംസാരിക്കാനുമെല്ലാം എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. ഇവരെയെല്ലാം കാണുമ്പോള്‍ ഇത്രയധികം ആകാംക്ഷ കാണിക്കുന്നത് എന്തിനാണെന്ന സംശയം പലര്‍ക്കമുണ്ടാകാറുണ്ട്. എന്നാല്‍ ഈ സംശയിക്കുന്നവര്‍ പോലും വിദേശികളെ കാണുമ്പോള്‍ സെല്‍ഫി എടുക്കാന്‍ പോകാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യയിലെത്തിയ ഒരു റഷ്യക്കാരി തന്റെ കൂടെ സെല്‍ഫി എടുക്കുന്നതിനായി 100 രൂപയാണ് ആളുകളില്‍ വാങ്ങിക്കുന്നത്. ഇന്ത്യക്കാര്‍ നിരന്തരം സെല്‍ഫി എടുക്കുന്നതിനായി തന്നെ സമീപിക്കുകയാണെന്നും അതോടെയാണ് പണം ഇടാക്കി തുടങ്ങിയതെന്നുമാണ് റഷ്യന്‍ യുവതി പറയുന്നത്.

നമ്മുടെ ഇന്ത്യയിലെ പല ബീച്ചുകളിലും വിദേശികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് സെല്‍ഫി എടുക്കുന്നത്. എല്ലാവര്‍ക്കും ഇവരോടൊപ്പം സെല്‍ഫി എടുക്കണം. അതിനൊരു പരിഹാരം എന്നോണമാണ് പൈസ ഈടാക്കിയതെന്നാണ് വീഡിയോയക്ക് ക്യാപ്ഷനായി യുവതി കുറിച്ചിരിക്കുന്നത്.

Also Read: Dwayne Johnson: പടച്ചോനെ ഇത് നമ്മുടെ റോക്ക് അല്ലെ… ഒരു കാലത്ത് നാട് വിറപ്പിച്ച മൊതലാ; വൈറലായി ഡ്വെയ്ൻ ജോൺസൻ്റെ വീഡിയോ

താനും സെല്‍ഫി എടുക്കാന്‍ വരുന്നവരും ഹാപ്പി ആണെന്നും യുവതി പറയുന്നു. ഇന്ത്യക്കാര്‍ക്ക് എന്നോടൊപ്പം സെല്‍ഫിയും കിട്ടി നമുക്ക് മടുക്കുകയുമില്ല എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. സെല്‍ഫിക്ക് 100 രൂപ എന്നെഴുതിയ കടലാസും പിടിച്ചുകൊണ്ടാണ് ഇവര്‍ നില്‍ക്കുന്നത്.

വൈറലായ വീഡിയോ

യുവതി പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതാണ് ബിസിനസ് എന്നും ഇന്ത്യക്കാര്‍ കൂടെ നിന്ന് സെല്‍ഫി എടുക്കാനായി പണം നല്‍കാനോ? എന്നിട്ട് ശരിക്കും അങ്ങനെ ഇന്ത്യക്കാര്‍ പണം നല്‍കുന്നുണ്ടോ എന്നെല്ലാം കമന്റുകള്‍ നീളുന്നു.

സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 100 രൂപ കൊടുത്തും സെല്‍ഫി എടുക്കുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.