Rudraprayag Accident: രുദ്രപ്രയാ​ഗിൽ തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 പേർ മരിച്ചു

Rudraprayag road accident: അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ധാമി ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു.

Rudraprayag Accident: രുദ്രപ്രയാ​ഗിൽ തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 പേർ മരിച്ചു

Rudraprayag road accident

Updated On: 

15 Jun 2024 17:45 PM

രുദ്രപ്രയാ​ഗ്: ഉത്തരാഖണ്ഡിൽ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 13 പേർക്ക് പരിക്കേൽക്കേറ്റു. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലി മേഖലയിലാണ് അപകടം നടന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് യാത്രക്കാരുടെ നില ഗുരുതരമാണ്. അവരെ ഹെലികോപ്റ്ററിൽ എയിംസ് ഋഷികേശിലേക്ക് മാറ്റിയെന്നാണ് അധികൃതർ അറിയിച്ചത്. 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്തു, പരിക്കേറ്റ മറ്റ് 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്,” ഐജി ഗർവാൾ പറഞ്ഞു. അപകടം നടക്കുമ്പോൾ വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

നോയിഡയിൽ നിന്ന് യാത്രക്കാരുമായി വരികയായിരുന്നു ടെമ്പോ ട്രാവലർ. യാത്രക്കാരെല്ലാം ശ്രീനഗറിൽ നിന്ന് ബദരീനാഥ് ഹൈവേയിലൂടെ പോവുകയായിരുന്നു. അതിനിടെ, രുദ്രപ്രയാഗിൽ പാതയോരത്തെ ആഴത്തിലുള്ള കുഴിയിൽ യാത്രക്കാരൻ വീണു.

അപകട വിവരമറിഞ്ഞ് പോലീസ് അഡ്മിനിസ്ട്രേഷൻ്റെ റെസ്ക്യൂ ടീമും എസ്ഡിആർഎഫ് ടീമും സ്ഥലത്തെത്തിയിട്ടുണ്ടെന്നും രുദ്രപ്രയാഗ് എസ്പി സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ഐജി ഗർവാൾ കരൺ സിംഗ് നഗ്‌യാൽ പറഞ്ഞു. 150-200 മീറ്റർ താഴ്ചയുള്ള തോട്ടിലേക്കാണ് വീണത്. ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

9 പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ വാഹനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമായ കണക്കില്ല. പോലീസും എസ്ഡിആർഎഫും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ധാമി ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ വിമാനമാർഗം എയിംസ് ഋഷികേശിലെത്തിച്ചു.

“മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെ, വേദന സഹിക്കാൻ അവരുടെ കുടുംബത്തിന് ശക്തി നൽകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്ന് അനുശോചനം രേഖപ്പെടുത്തി അദ്ദേഹം കുറിച്ചു. ഒപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നും”ധാമി ട്വീറ്റ് ചെയ്തു.

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ