RSS Mohan Bhagwat: ‘നമ്മള്‍ ഒരിക്കലും അയല്‍ക്കാരെ ഉപദ്രവിക്കാറില്ല, പക്ഷേ…’; പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് മോഹന്‍ ഭാഗവത്
RSS Chief Mohan Bhagwat on Terrorism: അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും എന്നത് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 'ഹിന്ദു മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പാകിസ്ഥാന് സൈനികമായി തിരിച്ചടി നൽകുമെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസ, ഇതിന്റെ തന്നെ മറ്റൊരു ഭാഗമാണ് അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും എന്നത് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ‘ഹിന്ദു മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ഇന്ത്യക്കാർ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ല. എന്നാൽ ആരെങ്കിലും തിന്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാൽ എന്ത് ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കുക എന്നത് രാജാവിന്റെ കടമയാണ്. അദ്ദേഹം ആ കടമ നിര്‍വഹിക്കുമെന്നും ഭാഗവത് പറഞ്ഞു. പ്രസംഗത്തിനിടെ രാവണനെ ഉദാഹരണമായും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് രാവണനെ കൊലപ്പെടുത്തിയതെന്നാണ് ഭാഗവത് പറഞ്ഞത്.
Also Read:പഹൽഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു
ഒരു നല്ല വ്യക്തിയാകാനുള്ള എല്ല ഗുണങ്ങളും രാവണനുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്വീകരിച്ച പ്രവൃത്തിയും ബുദ്ധിയും നല്ല രീതിയിലായിരുന്നില്ല.അതിനാൽ അദ്ദേഹത്തെ അവസാനിപ്പിക്കുകയാണ് ഏക പോംവഴി. അദ്ദേഹത്തെ ദൈവം തന്നെ കൊന്നു. ആ കൊലപാതകം ഒരു ഒരു ആക്രമണമല്ല. അത് അഹിംസയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.