5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RPF Survey Against Bar: ആർപിഎഫ് പറയുന്നു ട്രെയിനിലെ കുറ്റകൃത്യങ്ങൾക്ക് കാരണം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ബാറുകൾ

RPF survey report update: തീവണ്ടികൾ തട്ടി മരിക്കുക, സിഗ്നലുകളിൽ നിന്ന് ചെമ്പ് കമ്പികൾ മോഷ്ടിക്കുക, സിഗ്നലുകൾ തകർക്കുക, തീവണ്ടികൾക്ക് നേരെ കല്ലെറിയുക തുടങ്ങിയ പത്തോളം പരാതികൾ എല്ലാ മാസവും ലഭിക്കുന്നുണ്ടായിരുന്നു.

RPF Survey Against Bar: ആർപിഎഫ് പറയുന്നു ട്രെയിനിലെ കുറ്റകൃത്യങ്ങൾക്ക് കാരണം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ബാറുകൾ
പ്രതീകാത്മക ചിത്രം (Photo by STR/NurPhoto via Getty Images)
aswathy-balachandran
Aswathy Balachandran | Published: 23 Sep 2024 17:03 PM

ചെന്നൈ: ചെന്നൈയിലെയും സമീപ ജില്ലകളിലെയും റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള മദ്യക്കടകളും ബാറുകളുമാണ് ട്രെയിൽ യാത്രക്കാർക്ക് യാത്രയ്ക്കിടെ ബുദ്ധിമൂട്ട് ഉണ്ടാക്കുന്നത് എന്ന് ആർ. പി.എഫ്. സർവ്വേ. ട്രെയിനുകൾക്ക് നേരെ കല്ലേറ്, സിഗ്നലുകൾ തകരൽ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണം ഈ ബാറുകളും മറ്റുമാണ് എന്നാണ് ആർപിഎഫ് നടത്തിയ വിശദമായ സർവേയിൽ കണ്ടെത്തിയത്.

യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനങ്ങളും റെയിൽവേ സ്വത്ത് നശിപ്പിക്കലുമെല്ലാം സ്ഥിരം പരാതിയ്ക്ക് കാരണമായതിനേ തുടർന്നാണ് തുടർന്നാണ് സർവേ നടന്നത്.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, റാണിപേട്ട്, വെല്ലൂർ ജില്ലകൾ ഉൾപ്പെടുന്ന ചെന്നൈ ഡിവിഷനിലെ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സർവ്വേ നടത്തിയത്. പെരമ്പൂർ, കോരുകുപ്പേട്ട്, ഹിന്ദു കോളേജ്, ആവടി, തിരുവള്ളൂർ, ആരക്കോണം, വേളാച്ചേരി, കസ്തൂരിഭായി നഗർ, തരമണി, പെരുങ്കുടി, നുങ്കമ്പാക്കം, സൈദാപ്പേട്ട, ഗിണ്ടി, പഴവന്താങ്കൽ, ക്രോംപേട്ട, വണ്ടല്ലൂർ, ഊർപ്പാക്ക തുടങ്ങിയ സ്ഥലങ്ങളിൽ മദ്യക്കടകളും ബാറുകളും ഉണ്ട്.

അമ്പത്തൂരും റാണിപ്പേട്ടും ഉൾപ്പെടെ ചില സ്ഥലങ്ങളിൽ ലെവൽ ക്രോസ് (എൽസി) ഗേറ്റുകൾക്ക് സമീപം പ്രവർത്തിക്കുന്ന മദ്യശാലകളും ദക്ഷിണ റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് നടക്കുന്നതിനിടെ തീവണ്ടികൾ തട്ടി മരിക്കുക, സിഗ്നലുകളിൽ നിന്ന് ചെമ്പ് കമ്പികൾ മോഷ്ടിക്കുക, സിഗ്നലുകൾ തകർക്കുക, തീവണ്ടികൾക്ക് നേരെ കല്ലെറിയുക തുടങ്ങിയ പത്തോളം പരാതികൾ എല്ലാ മാസവും ലഭിക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്‌റ്റേഷനുകൾക്ക് സമീപം ഇത്തരം മദ്യശാലകൾ ഉള്ളത് യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള മദ്യവിൽപന നിരോധിക്കണമെന്ന് ആർപിഎഫ്ഇ

തിന് മറുപടിയായി ഈ കടകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സുരക്ഷാ സേന കത്തയച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ട്രാഫിക് ജംഗ്ഷനുകൾ എന്നിവയ്ക്ക് സമീപമുള്ള മദ്യക്കടകൾ നിരോധിക്കണമെന്ന് സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (ടാസ്മാക്) തങ്ങളുടെ ഔട്ട്‌ലെറ്റുകൾ സെൻസിറ്റീവ് ഏരിയകൾക്ക് സമീപം സ്ഥിതി ചെയ്യുന്നതിൻ്റെ പേരിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Latest News