5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Roof collapse at the Delhi Airport: മഴ കനത്തു; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര അടർന്നു വീണ് ആറ് പേർക്ക് പരിക്ക്

Roof collapse at the Delhi airport due to heavy rain: മേൽക്കൂര തകർന്നു വീണ് ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കാറിൻ്റെ മുകൾഭാഗവും ചില്ലുകളും പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം.

Roof collapse at the Delhi Airport: മഴ കനത്തു; ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര അടർന്നു വീണ് ആറ് പേർക്ക് പരിക്ക്
Roof-collapse at delhi airport
aswathy-balachandran
Aswathy Balachandran | Published: 28 Jun 2024 09:36 AM

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ വെള്ളിയാഴ്ച പുലർച്ചെ മേൽക്കൂര തകർന്നു വീണ് ആറ് പേർക്ക് പരിക്കേറ്റു. ഡൽഹി – എൻ സി ആർ മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം. പുലർച്ചെ അഞ്ചരയോടെയാണ് മേൽക്കൂര തകർന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. “ഇന്ന് പുലർച്ചെ മുതലുള്ള കനത്ത മഴയെത്തുടർന്ന്, ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ൻ്റെ പഴയ ഡിപ്പാർച്ചർ ഫോർ കോർട്ടിലെ മേലാപ്പിൻ്റെ ഒരു ഭാഗം പുലർച്ചെ 5 മണിയോടെ തകർന്നു.

പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ എമർജൻസി ഉദ്യോഗസ്ഥർ രം​ഗത്തുണ്ട്,” എന്ന് അധികൃതർ പറഞ്ഞു.“ഈ സംഭവത്തിൻ്റെ ഫലമായി, ടെർമിനൽ 1-ൽ നിന്നുള്ള എല്ലാ വിമാനങ്ങളുടെ ഡിപ്പാർച്ചറും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ നടപടിയെന്ന നിലയിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് തടസ്സം നേരിട്ടതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു,” എന്നും അധികൃതർ അറിയിച്ചു.

ALSO READ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം 64 ആയി

സംഭവം നടന്ന ഉടൻ തന്നെ ഡൽഹിയിലെ അഗ്നിശമന സേനാം​ഗങ്ങൾ സ്ഥലത്തെത്തി. പുലർച്ചെ തന്നെ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു. മേൽക്കൂര തകർന്ന് പരിക്കേറ്റ നാലാമത്തെയാൾ മേൽക്കൂര തകർന്നു വീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.

മേൽക്കൂര തകർന്നു വീണ് ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കാറിൻ്റെ മുകൾഭാഗവും ചില്ലുകളും പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. ഈ അപകടത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.‌

സംഭവത്തെപ്പറ്റി താൻ വ്യക്തിപരമായി പഠിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു അറിയിച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡ​ൽ​ഹി​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ് റോ​ഡു ഗ​താ​ഗ​ത​വും തടസപ്പെട്ടതായാണ് റിപ്പോർട്ട്.

അ​ടു​ത്ത ര​ണ്ട് മ​ണി​ക്കൂ​റി​ൽ ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചതിനേ തുടർന്ന് ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഡ​ൽ​ഹി​യി​ൽ മഴ ക​ന​ക്കുകയാണ്. കടുത്ത ചൂടിനു പിന്നാലെയാണ് കനത്ത മഴയും എത്തിയിരിക്കുന്നത്.