RG Kar Rape Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണം; ഹൈക്കോടതിയെ സമീപിച്ച് ബംഗാള്‍ സര്‍ക്കാര്‍

West Bengal Government Has Filed Appeal on RG Kar Rape Murder Case Verdict: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുടുംബം പറഞ്ഞു. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നത്. എന്നാല്‍ കോടതി വിധി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

RG Kar Rape Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണം; ഹൈക്കോടതിയെ സമീപിച്ച് ബംഗാള്‍ സര്‍ക്കാര്‍

Rg Kar Accused Sanjay

Updated On: 

21 Jan 2025 14:03 PM

കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുടുംബം പറഞ്ഞു. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നത്. എന്നാല്‍ കോടതി വിധി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

സിബിഐയുടെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. പോലീസാണ് കേസ് അന്വേഷിച്ചിരുന്നതെങ്കില്‍ പ്രതിക്ക് വധശിക്ഷ തന്നെ വാങ്ങി നല്‍കുമായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതില്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സിപിഐയും സിപിഎമ്മും വിധിക്കെതിരെ രംഗത്ത് വന്നിരുന്നു. കോടതി വിധി നിരാശാജനകമാണെന്നും അപൂര്‍വത്തില്‍ അപൂര്‍വം എന്ന മാനദണ്ഡം എന്താണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചു.

Also Read: RG Kar Rape Murder Case: ആര്‍ജി കര്‍ ബലാത്സംഗക്കൊല കേസ്; വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി യുവതിയുടെ കുടുംബം

കൊല്‍ക്കത്തയിലെ സീല്‍ദ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കഴിയണമെന്ന് കോടതി പറഞ്ഞു. കൂടാതെ 50,000 രൂപ പിഴയായി അടയ്ക്കുകയും വേണം. പ്രതിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നീക്കം.

കൊല്‍ക്കത്തയിലെ സീല്‍ദ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കഴിയണമെന്ന് കോടതി പറഞ്ഞു. കൂടാതെ 50,000 രൂപ പിഴയായി അടയ്ക്കുകയും വേണം. പ്രതിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നീക്കം.

പെണ്‍കുട്ടിയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം തങ്ങള്‍ക്ക് വേണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യം, അതിനായി അപ്പീല്‍ നല്‍കുമെന്ന് കുടുംബം അറിയിച്ചു.

എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!