5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച

ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച

ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rg Kar Accused SanjayImage Credit source: TV9 Bangla
jayadevan-am
Jayadevan AM | Updated On: 18 Jan 2025 16:10 PM

കൊല്‍ക്കത്ത ആര്‍ജി.കര്‍ മെഡിക്കല്‍ കോളജിലെ ബലാല്‍സംഗക്കൊലയില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ ശിക്ഷാ തിങ്കളാഴ്ച വിധിക്കും. പ്രിതി ഡോക്ടറെ ആക്രമിച്ചെന്നും ലൈം​ഗികമായി പീഡിപ്പിച്ചെന്നും കൊല്‍ക്കത്തയിലെ സീല്‍ദാ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. ഇയാൾ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്. കൊലപാതകം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്.

രാജ്യത്തെ ഏറെ ഞെട്ടിച്ച കൊലപാതകങ്ങളിൽ ഒന്നായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. കഴിഞ്ഞവർഷം ആ​ഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വനിത ഡോക്ടർ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം കനത്തു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ‌ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം അരങ്ങേറി.

Also Read:ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്

ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മുൻ കൊൽക്കത്ത പോലീസ് കമ്മിഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ളവർ തന്നെ കള്ളകേസിൽ കുടുക്കിയതെന്ന് പ്രതി സഞ്ജയ് റോയി ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജിയോട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രി കെട്ടടത്തിൽ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങളും വനിത ഡോക്ടറുടെ മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തില്‍ സഞ്ജയ് റോയി മാത്രം ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. കഴിഞ്ഞവർഷം നവംബർ നാലിനാണ് പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. തുടർന്ന് നവംബർ 11 ന് കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു.

കേസിൽ 50 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയത്. വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍, പോലീസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ജനുവരി ഒൻപതിനാണ് വിചാരണ പൂര്‍ത്തിയായത്.