RG Kar Rape Murder Case: അതിക്രൂര കൊലപാതകത്തിന് വധശിക്ഷയോ? കൊൽക്കത്ത കേസിൽ വിധി ഇന്ന്

RG Kar Rape Murder Case Verdict Today: അതിക്രൂരവും രാജ്യത്തെ നടുക്കിയതുമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് സൂചന. 2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവായത്.

RG Kar Rape Murder Case: അതിക്രൂര കൊലപാതകത്തിന് വധശിക്ഷയോ? കൊൽക്കത്ത കേസിൽ വിധി ഇന്ന്

Rg Kar Rape Murder Case.

Published: 

20 Jan 2025 08:26 AM

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ (RG Kar Rape Murder Case) രാജ്യം ഉറ്റുനോക്കുന്ന ശിക്ഷാവിധി ഇന്ന്. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച സഞ്ജയ് റോയ് കുറ്റകാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ വാദം.

നിർഭയ കേസിന് സമാനമായി തന്നെ പ്രതിയായ സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്നാണ് വാദം. അതിക്രൂരവും രാജ്യത്തെ നടുക്കിയതുമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് സൂചന. ജീവപര്യന്തം തടവോ പരമാവധി വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് സഞ്ജയ് റോയ്ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ് പ്രതി ചെയ്തിരിക്കുന്നത്. അതേസമയം, താൻ നിരപരാധിയാണെന്നും യാതൊരു തെറ്റും ചെയ്തില്ലെന്നും പോലീസ് കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാർഥ പ്രതികൾ ഒളിഞ്ഞിരിക്കുകയാണെന്നും സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാർ വ്യാപക പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. 2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ആ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. തുടർന്ന് ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പുലർച്ചെ നാലുമണിയോടെയാണ് ഇയാൾ കടന്നത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിനെ പ്രതിലരോധിക്കാൻ ശ്രമിക്കുന്നതിനിടെ അവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗത്തിന് പിന്നാലെയാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതുടർന്ന് സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ശക്താമായി. ഓഗസ്റ്റ് പത്താം തീയതി തന്നെ പ്രതിയായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവായത്. എന്നാൽ സംഭവത്തിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറി. കുറ്റകൃത്യത്തിൽ സഞ്ജയ് റോയി മാത്രമാണ് ഉൾപ്പെട്ടതെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തു. കൂടുതൽ തെളിവെന്നോണം പ്രതിയുടെ വസ്ത്രത്തിൽ നിന്നും ചെരുപ്പിൽ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകൾ കണ്ടെത്തിയിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

Related Stories
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ