5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വെറുതെയാണോ ഇത്രയ്ക്ക് ടേസ്റ്റ്! ഈ ഭക്ഷണം കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ

Rewri Making Video: ഈയിടെയായി ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനിടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. നമ്മള്‍ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന പല പലഹാരങ്ങളും ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടതോടെ പലരും അവ ഇനി കഴിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്നു.

Viral Video: വെറുതെയാണോ ഇത്രയ്ക്ക് ടേസ്റ്റ്! ഈ ഭക്ഷണം കഴിക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ
ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Instagram
shiji-mk
SHIJI M K | Updated On: 26 Dec 2024 18:59 PM

വ്യത്യസ്തങ്ങളായ രുചികള്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ പല രുചികള്‍ തേടി ഓരോ നാടുകള്‍ തോറും യാത്രകള്‍ നടത്തുന്നവരും നിരവധിയാണ്. പലരും നടത്തുന്ന യാത്രകളുടെ പ്രധാന ഉദ്ദേശം വ്യത്യസ്തങ്ങളായ രുചികളെ കണ്ടെത്തുക എന്നതാണ്.

ഭക്ഷണ കാര്യത്തില്‍ പലഹാരങ്ങളോടായിരിക്കും ഒരുവിധം എല്ലാവര്‍ക്കും വലിയ താത്പര്യമുണ്ടായിരിക്കുക. എന്നാല്‍ ഈ പലഹാരങ്ങളെല്ലാം ഏത് സാഹചര്യത്തില്‍ വെച്ചാണ് അല്ലെങ്കില്‍ ആരാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യം നമുക്കാര്‍ക്കും അറിയില്ല.

എന്നാല്‍ ഈയിടെയായി ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനിടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. നമ്മള്‍ വളരെ ഇഷ്ടത്തോടെ കഴിക്കുന്ന പല പലഹാരങ്ങളും ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടതോടെ പലരും അവ ഇനി കഴിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒട്ടും ശുചിത്വമില്ലാതെ തയാറാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് പലപ്പോഴും ഉയരാറുള്ളത്. അതിന് സമാനമായൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.

റെവ്രി എന്ന പലഹാരം നിര്‍മിക്കുന്നതാണ് വീഡിയോ. പലഹാരമല്ല അത് ഉണ്ടാക്കുന്ന സ്ഥലമാണ് പ്രശ്‌നം. ശുചിത്വമോ ശ്രദ്ധയോ ഇല്ലാതെയാണ് പലഹാരം തയാറാക്കുന്നത്. ഖാന ഇ സിന്ദഗി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രാച്ചില്‍ നിന്നും റെവ്രി ഉണ്ടാക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. ആഗ്രയില്‍ നിന്നുള്ളതാണ് വീഡിയോ.

Also Read: Viral News: സഹോദരിമാരെ വിവാഹം ചെയ്തയക്കണം; അര്‍ധരാത്രി മൂന്നുമണിക്കും ഓര്‍ഡറെടുത്ത് ഡെലിവറി ബോയ്‌

വൃത്തിയില്ലാത്ത ഒരു പാത്രത്തില്‍ ശര്‍ക്കര പാനി പോലെ തോന്നിക്കുന്ന ഒന്ന് ഇളക്കി മറിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അത് തറയില്‍ ഇട്ട് മറ്റൊരു പൊടി ചേര്‍ത്ത് വീണ്ടും ഇളക്കി മറിക്കുന്നത് കാണാം. ശേഷം ചുമരില്‍ തറച്ചിരിക്കുന്ന ആണിയില്‍ വെച്ച് മിശ്രിതം വലിച്ചെടുക്കുകയും ചെയ്യുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോ

വൃത്തിയില്ലാത്ത അന്തരീക്ഷത്തിലുണ്ടാക്കിയ ഭക്ഷണത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാലിക്കേണ്ട സമാന്യ മര്യാദ പോലും ഇവര്‍ പാലിക്കുന്നില്ലെന്നും കയ്യുറകള്‍ ധരിക്കുന്നില്ലെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്.

കൂടാതെ നിലത്തും ചുമരിലും ഉള്ള പൊടിയും അഴുക്കും പലഹാരത്തില്‍ ആകില്ലേ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. ശുചിത്വം പാലിക്കാതെ തയാറാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും ആളുകള്‍ കമന്റില്‍ ആശങ്ക രേഖപ്പെടുത്തുന്നു.

ബിരിയാണിയില്‍ ബ്ലേഡ്; പരാതിയുമായി യുവാവ്

ഹൈദരാബാദ്: റെസ്റ്റോറന്റില്‍ വിളമ്പിയ ബിരിയാണിയില്‍ ബ്ലേഡ് കണ്ടെത്തി. ഹൈദരാബാദിലെ ഘട്‌കേസറിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് കഴിച്ച ബിരിയാണിയിലാണ് ബ്ലേഡ് കണ്ടെത്തിയത്. ഇതിന് പിന്നാലെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഘട്‌കേസറില ആദര്‍ശ് ബാര്‍ ആന്‍ഡ് റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്. പ്രദേശവാസിയായ ബിംഗി അയ്ലയ്യ എന്ന യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ആഹാരം കഴിക്കാന്‍ റെസ്റ്റോറന്റിലെത്തിയതായിരുന്നു. ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യുകയും കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ബിരിയാണിയില്‍ നിന്ന് ബ്ലേഡ് കണ്ടെത്തുകയുമായിരുന്നു.

 

Latest News