Republic Day 2025: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥി, രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷ

India To Celebrate 75 Years Of Republic Day: ഇത്തവണത്തെ പരേഡിന് ഇന്തോന്യേഷൻ കരസേനയും ഇന്ത്യൻ സൈനികശക്തിയുടെ ഒപ്പം അണിനിരക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റായിരിക്കും സുബിയാന്തോ. 1950-ൽ ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യയുടെ പ്രസിഡന്റായ സുകാർണോ ആയിരുന്നു മുഖ്യാതിഥി.

Republic Day 2025: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ നിറവിൽ രാജ്യം; ഇന്തോനേഷ്യൻ പ്രസിഡൻ്റ് മുഖ്യാതിഥി, രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷ

Republic Day

Published: 

26 Jan 2025 07:15 AM

ന്യൂഡൽഹി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം പൂർണ സജ്ജം. ആഘോഷത്തിൻ്റെ ഭാ​ഗമായി രാജ്യതലസ്ഥാനത്ത് പരേഡ് സംഘടിപ്പിക്കും. ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോയാണ് പരേഡിലെ മുഖ്യാതിഥി. കാഴ്ച്ചക്കാരുടെ മനകവരുന്ന കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളും പരേഡിനൊപ്പം അണിനിരക്കും. കർത്തവ്യപഥിൽ പരേഡിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. സൈനികശക്തിയുടെ കരുത്തറിയിക്കാൻ ഇന്ത്യൻ കരസേന സജ്ജമായി കഴിഞ്ഞു.

അതേസമയം ഇത്തവണത്തെ പരേഡിന് ഇന്തോന്യേഷൻ കരസേനയും ഇന്ത്യൻ സൈനികശക്തിയുടെ ഒപ്പം അണിനിരക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റായിരിക്കും സുബിയാന്തോ. 1950-ൽ ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യയുടെ പ്രസിഡന്റായ സുകാർണോ ആയിരുന്നു മുഖ്യാതിഥി. ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു ത്രിവർണ്ണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 16 ടാബ്ലോകളും കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള 15 ടാബ്ലോകളുമാണ് പരേഡിൽ പങ്കെടുക്കുന്നത്. ബ്രഹ്മോസ്, പിനാക്ക, ആകാശ് എന്നിവയുൾപ്പെടെയുള്ള ചില അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും ഇന്ത്യ ഇന്ന് പ്രദർശിപ്പിക്കും. 90 മിനിറ്റാണ് പരേഡ് നീണ്ടുനിൽക്കുന്നത്. പരേഡിന് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ആദരം അറിയിക്കും.

ഇത്തവണ ഇന്ത്യൻ സൈന്യത്തോടൊപ്പം 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും. 10.30 ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടക്കുന്നതാണ്. കാഴ്ച്ച വിസ്മയം തീർത്ത് വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും ഇന്ന് കർത്തവ്യപഥിൽ അണിനിരക്കും. ഒപ്പം കലാവിരുന്നിന്റെ ഭാ​ഗമാകാൻ 5000 കലാകാരന്മാരാണ് സജ്ജമായിരിക്കുന്നത്.

അതേസമയം റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ നഗരങ്ങളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ വാഹനനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ