Republic Day 2025: റിപ്പബ്ലിക് ദിനം എന്നാലെന്ത്? റിപ്പബ്ലിക് ദിനാഘോഷത്തിൽ അറിയേണ്ടത്

Republic Day 2025 Everything You Need To Know: രാജ്യം ജനുവരി 26ന്, അതായത് നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പരേഡ് അടക്കം നിരവധി ആഘോഷപരിപാടികളാണ് നാളെയുള്ളത്.

Republic Day 2025: റിപ്പബ്ലിക് ദിനം എന്നാലെന്ത്? റിപ്പബ്ലിക് ദിനാഘോഷത്തിൽ അറിയേണ്ടത്

റിപ്പബ്ലിക് ദിനാഘോഷം

Published: 

25 Jan 2025 12:48 PM

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ വർഷവും ജനുവരി 26നാണ്. ഇത്തവണ ജനുവരി 26 ഞായറാഴ്ചയാണ്, അതായത് നാളെ. സ്വാതന്ത്ര്യ ദിനമല്ല റിപ്പബ്ലിക് ദിനം. എന്നാൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി റിപ്പബ്ലിക് ദിനത്തിന് ബന്ധമുണ്ട് താനും. റിപ്പബ്ലിക് ദിനം എന്നാലെന്താണെന്നും നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രത്യേകതകളെന്തെന്നും അറിയാം.

റിപ്പബ്ലിക് ദിനമെന്നാൽ ഇന്ത്യ ഒരു പരമോന്നത രാജ്യമായതിൻ്റെ ആഘോഷമാണ്. 1947ൽ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം ലഭിച്ചെങ്കിലും ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26നാണ്. അതായത്, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യ പൂർണമായ ദിവസമാണ് 1950 ജനുവരി 26. ഇത് ആഘോഷിക്കാനാണ് രാജ്യം മുഴുവൻ ജനുവരി 26നാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

Also Read: Republic Day 2025 : റിപ്പബ്ലിക് ദിനാഘോഷത്തിൽ ‘തേൻ ഗ്രാമ’ത്തിന്റെ ടാബ്ലോയും; ഒരായിരം പ്രതീക്ഷയിൽ ഒരു നാട്‌

റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷങ്ങളിൽ പ്രധാനം. പരേഡിനുള്ള ഒരുക്കം ജനുവരി 25 ന് തന്നെ ആരംഭിക്കും. പരേഡിൽ പങ്കെടുക്കുന്നവരെ വിവരമറിയിക്കുന്ന ജനുവരി 25നാണ്. ജനുവരി 26ന് പുലർച്ചെ 3 മണിക്ക് തന്നെ പരേഡീൽ പങ്കെടുക്കുന്നവർ സ്ഥലത്തെത്തേണ്ടതുണ്ട്. ഇത്തവണ പരേഡിൻ്റെ ഡ്രസ് റിഹേഴ്സൽ നടന്നത് ജനുവരി 23നാണ്. എല്ലാ വർഷവും ഏതെങ്കിലുമൊരു രാജ്യത്തിൻ്റെ പ്രസിഡൻ്റോ പ്രധാനമന്ത്രിയോ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തും. ഇത്തവണ ഇൻഡോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി.

പരേഡിനിടെയുള്ള ഗൺ ഫയറിങ് സല്യൂട്ട് ദേശീയ ഗാനവുമായിച്ചേർന്നാവും നടക്കുക. ദേശീയ ഗാനത്തിൻ്റെ തുടക്കത്തിൽ ആദ്യ വെടിപൊട്ടും. 52 സെക്കൻഡിന് ശേഷം അടുത്ത വെടി. 1941ൽ നിർമ്മിച്ച പീരങ്കി കൊണ്ടാണ് വെടിയുതിർക്കുക. ഈ പീരങ്കി സൈന്യത്തിൻ്റെ എല്ലാ പരിപാടികളിലും ഉൾപ്പെടുന്നതാണ്.

ഒരോ വർഷത്തെ റിപ്പബ്ലിക് ദിന തീമും വ്യത്യസ്തമായിരിക്കും. ഇത്തവണത്തെ നിശ്ചലദൃശ്യത്തിനുള്ള തീം ‘സുവർണ ഇന്ത്യ – വികസനവും പാരമ്പര്യവും’ എന്നതാണ്. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള വികസനമാണ് നിശ്ചലദൃശ്യത്തിൽ ഉണ്ടാവുക. ഡൽഹിയിലെ രാഷ്ട്രപതി ഭവനരികിലുള്ള റൈസിന ഹില്ലിൽ നിന്ന് ഗ്രാൻഡ് പരേഡ് ആരംഭിക്കും. കർത്തവ്യ പഥിലൂടെ ഇന്ത്യാ ഗേറ്റ് കടന്ന് ചെങ്കോട്ടയിലെത്തി പരേഡ് അവസാനിക്കും.

ഡോ. ബി ആർ അംബേദ്കറാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവ്. 1935ലെ ഗവണ്മൻ്റ് ഓഫ് ഇന്ത്യ ആക്ടിന് പകരമായാണ് ബിആർ അംബേദ്കറിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. 1950ലാണ് ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കപ്പെട്ടത്. ഇപ്പോൾ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയം എന്നറിയപ്പെടുന്ന ഡൽഹിയിലെ ഇർവിൻ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ആഘോഷങ്ങൾ. 100ലധികം വിമാനങ്ങളും 3000ലധികം സൈനികരും ഈ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ വച്ചാണ് ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. നിർണായക സന്ദർഭങ്ങളിൽ അസാമാന്യ ധീരത കാഴ്ചവച്ചവർക്കാണ് ഈ പുരസ്കാരം ലഭിക്കുക. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നായ പദ്മ പുരസ്കാരങ്ങൾ വിതരണം ചെയ്യും. രാഷ്ട്രപതിയാണ് ഈ പുരസ്കാരങ്ങൾ നൽകുക.

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ