Republic Day 2025: 1950 മുതൽ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത മുഖ്യാതിഥികൾ ആരെല്ലാം?
Republic Day Chief Guests List 1950 To 2025: ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷം കാണുന്നതിന് പല സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരാറുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക സമ്പന്നതയും സൈനിക ശക്തിയും ദൃശ്യമാക്കിക്കൊണ്ടാണ് ഈ ആഘോഷം അരങ്ങേറുന്നത്. 2024 ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായിരുന്നു.
രാജ്യം 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ തിരക്കിലാണ്. ദേശീയ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയാണ് മുഖ്യാതിഥി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഈ ദിവത്തിലെ പ്രധാന ആകർഷണം.
ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷം കാണുന്നതിന് പല സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരാറുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക സമ്പന്നതയും സൈനിക ശക്തിയും ദൃശ്യമാക്കിക്കൊണ്ടാണ് ഈ ആഘോഷം അരങ്ങേറുന്നത്. 2024 ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായിരുന്നു.
1950 മുതൽ 2025 വരെ നമ്മുടെ രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുത്ത മുഖ്യാതിഥികൾ ആരെല്ലാമാണെന്നതിൻ്റെ പൂർണ്ണ പട്ടിക നോക്കാം. 2023-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് ആയിരുന്നു അതിഥിയായി എത്തിയത്. എന്നാൽ കോവിഡ് മഹാമാരി കണക്കിലെടുത്ത് 2021-ലും 2022-ലും റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികൾ ഉണ്ടായിരുന്നില്ല.
ഇന്തോനേഷ്യൻ പ്രസിഡൻ്റ് സുകാർണോ ആയിരുന്നു 1950ൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിലെ മുഖ്യാതിഥി. നേപ്പാൾ രാജാവ് ത്രിഭുവൻ ബിർ ബിക്രം ഷാ (1951), 1952-53 വർഷങ്ങളിൽ ക്ഷണം ഉണ്ടായിരുന്നില്ല. ഭൂട്ടാൻ രാജാവ് ജിഗ്മെ ഡോർജി വാങ്ചുക്ക് (1954), ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ് പാകിസ്ഥാൻ (1955), ചാൻസലർ ഓഫ് ദി എക്സ്‌ഷെക്കർ ആർഎ ബട്ട്‌ലർ- ചീഫ് ജസ്റ്റിസ് കൊട്ടാരോ തനക യുണൈറ്റഡ് കിംഗ്ഡം
ജപ്പാൻ (1956).
പ്രതിരോധ മന്ത്രി ജോർജി സുക്കോവ് – സോവിയറ്റ് യൂണിയൻ (1957), 1958 മാർഷൽ യെ ജിയാനിംഗ്- ചൈന, 1959 -എഡിൻബർഗ് ഡ്യൂക്ക് പ്രിൻസ് ഫിലിപ്പ് -യുണൈറ്റഡ് കിംഗ്ഡം, 1960 പ്രസിഡൻ്റ് ക്ലിമെൻ്റ് വോറോഷിലോവ് – യുഎസ്എസ്ആർ, 1961 എലിസബത്ത് രാജ്ഞി II- യുണൈറ്റഡ് കിംഗ്ഡം, 1962 വിഗ്ഗോ കാംപ്മാൻ പ്രധാനമന്ത്രി- ഡെൻമാർക്ക്, 1963 നൊറോഡോം സിഹാനൂക്ക് -കംബോഡിയ രാജാവ്, 1964 ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ലോർഡ് ലൂയിസ് മൗണ്ട്ബാറ്റൺ- യുണൈറ്റഡ് കിംഗ്ഡം.
1965 ഭക്ഷ്യ-കൃഷി മന്ത്രി റാണ അബ്ദുൾ ഹമീദ് -പാകിസ്ഥാൻ, 1966ൽ ക്ഷണം ഉണ്ടായിരുന്നില്ല. 1967 രാജാവ് മുഹമ്മദ് സാഹിർ ഷാ- അഫ്ഗാനിസ്ഥാൻ, പ്രധാനമന്ത്രി അലക്സി കോസിജിൻ യുഎസ്എസ്ആർ, പ്രസിഡൻ്റ് ജോസിപ് ബ്രോസ് ടിറ്റോ എസ്എഫ്ആർ-യുഗോസ്ലാവിയ (1968), 1969 ബൾഗേറിയയുടെ പ്രധാനമന്ത്രി ടോഡോർ ഷിവ്കോവ് ബൾഗേറിയ, 1970 ബെൽജിയൻ രാജാവ് ബൗഡോയിൻ- ബെൽജിയം, 1971 പ്രസിഡന്റ് ജൂലിയസ് നൈരേരെ- ടാൻസാനിയ.
1972 പ്രധാനമന്ത്രി സീവൂസാഗൂർ രാംഗൂലം- മൗറീഷ്യസ്, 1973 പ്രസിഡൻ്റ് മൊബുട്ടു സെസെ സെക്കോ- സൈർ, പ്രസിഡൻ്റ് ജോസിപ് ബ്രോസ് ടിറ്റോ എസ്എഫ്ആർ- യുഗോസ്ലാവിയ, പ്രധാനമന്ത്രി സിരിമാവോ രത്വാട്ടെ ഡയസ് ബണ്ഡാരനായകെ- ശ്രീലങ്ക (1974), 1975 പ്രസിഡൻ്റ് കെന്നത്ത് കൗണ്ട -സാംബിയ, 1976 പ്രധാനമന്ത്രി ജാക്വസ് ഷിറാക്- ഫ്രാൻസ്, 1977 ഫസ്റ്റ് സെക്രട്ടറി എഡ്വേർഡ് ഗീറെക്- പോളണ്ട്, 1978 പ്രസിഡന്റ് പാട്രിക് ഹിലറി- അയർലൻഡ്, 1979 പ്രധാനമന്ത്രി മാൽക്കം ഫ്രേസർ- ഓസ്ട്രേലിയ, 1980 പ്രസിഡൻ്റ് വലേരി ഗിസ്കാർഡ് ഡി എസ്റ്റിംഗ്- ഫ്രാൻസ്.
1981 പ്രസിഡൻ്റ് ജോസ് ലോപ്പസ് പോർട്ടിലോ -മെക്സിക്കോ, 1982 കിംഗ് ജുവാൻ കാർലോസ് ഒന്നാമൻ -സ്പെയിൻ, 1983 പ്രസിഡൻ്റ് ഷെഹു ഷാഗരി- നൈജീരിയ, 1984 രാജാവ് ജിഗ്മേ സിങ്യെ വാങ്ചുക്ക്- ഭൂട്ടാൻ, 1985 പ്രസിഡൻ്റ് റൗൾ അൽഫോൺസിൻ- അർജൻ്റീന, 1986 പ്രധാനമന്ത്രി ആൻഡ്രിയാസ് പപ്പാൻഡ്രൂ -ഗ്രീസ്, 987 പ്രസിഡന്റ് അലൻ ഗാർസിയ- പെറു, 1988 പ്രസിഡന്റ് ജൂനിയസ് ജയവർധന- ശ്രീലങ്ക, 1989 ജനറൽ സെക്രട്ടറി എൻഗുയെൻ വാൻ ലിൻ -വിയറ്റ്നാം, 1990 പ്രധാനമന്ത്രി അനറൂദ് ജുഗ്നൗത്ത് -മൗറീഷ്യസ്, 1991 പ്രസിഡൻ്റ് മൗമൂൺ അബ്ദുൾ ഗയൂം -മാലിദ്വീപ്.
1992 പ്രസിഡന്റ് മാരിയോ സോറസ് -പോർച്ചുഗൽ, 1993 പ്രധാനമന്ത്രി ജോൺ മേജർ -യുണൈറ്റഡ് കിംഗ്ഡം, 1994 പ്രധാനമന്ത്രി ഗോ ചോക്ക് ടോങ് -സിംഗപ്പൂർ, 1995 പ്രസിഡന്റ് നെൽസൺ മണ്ടേല -ദക്ഷിണാഫ്രിക്ക,1996 പ്രസിഡന്റ് ഡോ. ഫെർണാണ്ടോ ഹെൻറിക് കാർഡോസോ- ബ്രസീൽ, 1997 പ്രധാനമന്ത്രി ബാസ്ഡിയോ പാണ്ഡെ -ട്രിനിഡാഡ് ആൻഡ് ടൊബാഗോ, 1998 പ്രസിഡന്റ് ജാക്വസ് ചിറാക്- ഫ്രാൻസ്, 1999 രാജാവ് ബിരേന്ദ്ര ബിർ ബിക്രം ഷാ ദേവ് -നേപ്പാൾ, 2000 പ്രസിഡന്റ് ഒലുസെഗുൻ ഒബസാൻജോ- നൈജീരിയ, 2001 പ്രസിഡന്റ് അബ്ദലസിസ് ബൗട്ടെഫ്ലിക്ക- അൾജീരിയ.
2002 പ്രസിഡന്റ് കാസം ഉതീം -മൗറീഷ്യസ്, 2003 പ്രസിഡൻ്റ് മുഹമ്മദ് ഖതാമി -ഇറാൻ, 2004 പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ -ബ്രസീൽ, 2005 രാജാവ് ജിഗ്മേ സിങ്യെ വാങ്ചുക്ക് -ഭൂട്ടാൻ, 2006 രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് -സൗദി അറേബ്യ, 2007 പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ -റഷ്യ, 2008 പ്രസിഡൻ്റ് നിക്കോളാസ് സർക്കോസി- ഫ്രാൻസ്, 2009 പ്രസിഡൻ്റ് നൂർസുൽത്താൻ നസർബയേവ് -കസാക്കിസ്ഥാൻ, 2010 പ്രസിഡൻ്റ് ലീ മ്യുങ് ബാക്ക് റിപ്പബ്ലിക് ഓഫ്- കൊറിയ, 2011 പ്രസിഡൻ്റ് സുസിലോ ബാംബാങ് യുധോയോനോ -ഇന്തോനേഷ്യ.
2012 പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര -തായ്‌ലൻഡ്, 2013 രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് -ഭൂട്ടാൻ, 2014 പ്രധാനമന്ത്രി ഷിൻസോ ആബെ -ജപ്പാൻ, 2015 പ്രസിഡൻ്റ് ബരാക് ഒബാമ -യുണൈറ്റഡ് സ്റ്റേറ്റ്സ്, 2016-ലെ പ്രസിഡൻ്റ് ഫ്രാൻസ്വ ഹോളണ്ട് -ഫ്രാൻസ്, 2017 കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് -യുഎഇ, സുൽത്താൻ ഹസ്സനാൽ ബോൾക്കിയ – ബ്രൂണൈ, ജോക്കോ വിഡോഡോ- ഇന്തോനേഷ്യ, തോങ്‌ലൗൺ സിസൗലിത്ത്- ലാവോസ്, പ്രധാനമന്ത്രി ഹുൻ സെൻ- കംബോഡിയ, നജീബ് റസാഖ്- മലേഷ്യ, പ്രസിഡൻ്റ് ഹിറ്റിൻ ക്യാവ്- മ്യാൻമർ, റോഡ്രിഗോ റോ ഡുട്ടെർട്ടെ- ഫിലിപ്പീൻസ്, ഹലീമ യാക്കോബ്- സിംഗപ്പൂർ, പ്രയുത് ചാൻ-ഓച്ച- തായ്‌ലൻഡ്.
2019 പ്രസിഡന്റ് സിറിൽ റമാഫോസ -ദക്ഷിണാഫ്രിക്ക, 2020 പ്രസിഡന്റ് ജെയർ ബോൾസോനാരോ -ബ്രസീൽ, 2021-22 ക്ഷണം ഉണ്ടായിരുന്നില്ല, 2023 പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി -ഈജിപ്ത്, 2024 പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ- ഫ്രാൻസ്, 2025 പ്രസിഡന്റ് പ്രബോവോ സുബിയാന്റോ -ഇന്തോനേഷ്യ.