5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Republic Day 2025: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി

Republic Day 2025 Celebration Update: റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലുടനീളം 70,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കർത്തവ്യപഥിൽ നടക്കുന്ന പരേഡ് കാണുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000ത്തോളം അതിഥികളായാണ് ക്ഷണിച്ചിരുന്നത്.

Republic Day 2025: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ നിന്നും Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 26 Jan 2025 11:04 AM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിനും തുടക്കമായിരിക്കുകയാണ്. ഇന്ത്യയുടെ സൈന്യകശക്തി വെളിപ്പെടുത്തികൊണ്ട് നിരവധി പ്രകടനങ്ങളാണ് കർത്തവ്യപഥിലൂടെ കടന്നുപോകുന്നത്. ശത്രുക്കളുടെ താവളങ്ങളെ തച്ചുടയ്ക്കാൻ ശേഷിയുള്ള സൈനികശേഷി വ്യക്തമാക്കുന്ന പ്രകടനമാണ് രാജ്യതലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ദേശീയപതാക ഉയർത്തിയ ശേഷം 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു.

റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ചുകൊണ്ട് പരേഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഭവാനിഷ് കുമാർ, പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഔപചാരിക സല്യൂട്ട് നൽകി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സൈനിക ശക്തി, വിവിധ മേഖലകളിലെ പുരോഗതി എന്നിവ ഉയർത്തികാട്ടികൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ചരിത്രത്തിലെ അഭിമാന ദിനമാണ് ഇന്ന്. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥിയായി എത്തിയിരിക്കുന്നത്. കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാ​ഗമായി ഡൽഹിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലുടനീളം 70,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കർത്തവ്യപഥിൽ നടക്കുന്ന പരേഡ് കാണുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000ത്തോളം അതിഥികളായാണ് ക്ഷണിച്ചിരുന്നത്. ആഘോഷങ്ങൾക്ക് സാംസ്കാരിക ഊർജ്ജസ്വലത പകർന്നുകൊണ്ട് 5,000-ത്തിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യകത എന്തെന്നാൽ ഇന്ത്യൻ സൈന്യത്തോടൊപ്പം ഇന്തോനേഷ്യയിൽ നിന്നുള്ള സൈനിക സംഘവും മാർച്ച്-പാസ്റ്റിൽ പങ്കെടുക്കും. ഇത്തവണ ആദ്യമായി പരേഡ് കണ്ട് ഇഷ്ടപ്പെടുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത് ഏറ്റവും നല്ല പരേഡിനുള്ള അവാർഡ് നൽകുന്നതിന് വേണ്ടിയാണ്. അടുത്ത കരസേന ദിനത്തിലാണ് ഈ അവാർഡ് സമർപ്പിക്കുക.