5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Actor Darshan : കസ്റ്റഡിയിൽ മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങി രേണുക സ്വാമി വധക്കേസ് പ്രതിയായ നടി പവിത്ര ഗൗഡ; എസ്ഐക്ക് നോട്ടീസ്

Pavithra Gowda Did Makeup In Police Custody : പൊലീസ് കസ്റ്റഡിയിലായിരിക്കെ രേണുക സ്വാമി വധക്കേസിലെ ഒന്നാം പ്രതി നടി പവിത്ര ഗൗഡയ്ക്ക് മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങാൻ അവസരം നൽകിയെന്ന് കാട്ടി എസ്ഐക്ക് നോട്ടീസ്. വിജയനഗർ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കാണ് നോട്ടീസയച്ചത്.

Actor Darshan : കസ്റ്റഡിയിൽ മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങി രേണുക സ്വാമി വധക്കേസ് പ്രതിയായ നടി പവിത്ര ഗൗഡ; എസ്ഐക്ക് നോട്ടീസ്
Pavithra Gowda Did Makeup (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 28 Jun 2024 07:02 AM

രേണുക സ്വാമി വധക്കേസിലെ (Renuka Swami Murder) ഒന്നാം പ്രതി നടി പവിത്ര ഗൗഡയെ (Pavithra Gowda) കസ്റ്റഡിയിൽ മേക്കപ്പിടാൻ അനുവദിച്ചതിന് എസ്ഐക്ക് നോട്ടീസ്. ബെംഗളൂരു വെസ്റ്റ് ഡിസിപിയാണ് വിജയനഗർ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്ഐക്ക് നോട്ടീസ് അയച്ചത്. മാധ്യമങ്ങൾ ഇത് റിപ്പോർട് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലുള്ള പവിത്രയെ സ്ത്രീകൾക്കുള്ള സർക്കാർ അഭയകേന്ദ്രത്തിലാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഇവിടെയാവാം പവിത്ര തൻ്റെ മേക്കപ്പ് ബാഗ് സൂക്ഷിച്ചിട്ടുണ്ടാവുക എന്ന് ബെംഗളൂരു വെസ്റ്റ് ഡിസിപി എസ് ഗിരീഷ് പറഞ്ഞതായി ഇന്ത്യൻ എസ്ക്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നും അഭയകേന്ദ്രത്തിലേക്ക് പോകുന്ന എസ്ഐ പവിത്രയെ പൊലീസ് സ്റ്റേഷനിലെത്തിക്കുമായിരുന്നു. മേക്കപ്പ് ചെയ്യുന്നത് ശ്രദ്ധിച്ച് പവിത്രയെ അതിൽ നിന്ന് തടയാൻ ഇവർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഈ അശ്രദ്ധയിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചത് എന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

രേണുക സ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശനൊപ്പം പിടിയിലായതാണ് പവിത്ര. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിനാണ് രേണുക സ്വാമി എന്ന ആരാധകനെ ദർശനും കൂട്ടാളികളും ചേർന്ന് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് 33കാരനായ ഫാർമസി ജീവനക്കാരനെ നടനും സംഘവും ചിത്രദുർഗയിൽ നിന്നും തട്ടികൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് ചാർജ്ഷീറ്റിൽ പറയുന്നു. കേസിൽ ദർശനും നടിയും ഉൾപ്പെടെ 16 പേരാണ് ഗൂഡാലോചന നടത്തിയത്.

Also Read : Actor Darshan : ദർശൻ്റെ ജയിലിലെ 6106-ാം നമ്പർ കാറിനിടാൻ ആരാധകർ; രജിസ്ട്രേഷന് വൻ ഡിമാൻഡ്

ചിത്രദുർഗയിൽ നിന്നും കടത്തികൊണ്ട് വന്ന യുവാവിനെ ഒരു ഇടത്തേക്ക് കൊണ്ടുവരികയും അവിടെ വെച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു പ്രതികൾ. രേണുക സ്വാമിയുടെ ശരീരത്തിലൂടെ വൈദ്യുതി കയറ്റിവിടുകയും സ്വകാര്യ ഭാഗം ക്രൂരമായി മർദ്ദിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. നടൻ തൻ്റെ ലെഥെർ ബെൽറ്റ് ഉപയോഗിച്ച് 33 കാരനെ മർദ്ദിച്ചുയെന്നുമാണ് പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ സ്വാമിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കേസിലെ ഒന്നാം പ്രതിയായ നടിക്കു അയച്ചു നൽകിയെന്നും പോലീസ് റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. യുവാവിനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തുന്നതിനായി നടൻ 50 ലക്ഷം രൂപ ചിലവഴിച്ചുയെന്നാണ് പോലീസിൻ്റെ നിഗമനം. കൊലപ്പെടുത്തിയതിന് ശേഷം രേണുക സ്വാമിയുടെ മൃതദേഹം ബെംഗളൂരു നഗരത്തിൻ്റെ പുറത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു പ്രതികൾ.

കേസിൽ ദർശനെ വെറുതെ വിടണമെന്ന ആവശ്യമാണ് ഇപ്പോഴും നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നത്. ഇതിന് പുറമെ താരത്തെ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിന് സമീപത്തായി നിരവധി ആരാധകർ തടിച്ച് കൂടുകയും ചെയ്തിട്ടുണ്ട്. നിരപരാധിയായ ദർശനെ വെറുതെ വിടണമെന്നും നടനെ ഒരു നോക്ക് കാണണമെന്നാണ് ഇവരുടെ ആവശ്യം. 6016 എന്ന ദർശൻ്റെ ജയിൽ നമ്പർ തങ്ങളുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പരാക്കാൻ നിരവധി പേർ കർണാടക മോട്ടോർ വെഹിക്കൽ ഡിപ്പാർട്ട്മെൻ്റിനെ സമീപിച്ചതായി ടിവി9 കന്നഡ റിപ്പോർട്ട് ചെയ്യുന്നു.

 

Stories